ബഫര്‍ സോണ്‍ വിവാദത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ബഫര്‍ സോണ്‍ വിവാദത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍.മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും മുന്‍കൈ എടുക്കുന്നില്ലെന്നാണ് ആണ് യുഡിഎഫ് ആരോപണം.
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
നരിപ്പറ്റ, വാണിമേല്‍, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുന്നത്. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും മുന്‍കൈ എടുക്കുന്നില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.
https://www.facebook.com/Malayalivartha






















