ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു....രണ്ടു മാസം മുമ്പ് പട്ടിയുടെ കടിയേറ്റിരുന്നു

ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു....രണ്ടു മാസം മുമ്പ് പട്ടിയുടെ കടിയേറ്റിരുന്നു.എന്നാല്‍ കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല.
മുരിക്കാശ്ശേരി തേക്കിന്‍തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിയാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ചികിത്സയും തേടിയിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്.
അതേസമയം പേ പിടിച്ച മൃഗങ്ങളുടെ കടി മാത്രമല്ല, മാന്തല്‍, മുറിവുള്ള ഭാഗത്തെ നക്കല്‍ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും. എപ്പോഴും ശരീരം വൃത്തിയാക്കുന്ന പൂച്ചയുടെ കൈകാലുകളും നഖങ്ങളും ഏറെ അപകടകരമാകുന്നു.
സംശയാസ്പദമായ സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളില്‍നിന് മുറിവ്, മാന്തല്‍, നക്കല്‍, സ്പര്‍ശനം ഉണ്ടായാല്‍ ആ ഭാഗം നന്നായി സോപ്പു തേച്ച് കഴുകണം. വൈറസിനെ നശിപ്പിക്കാന്‍ ഇത് സഹായിക്കും. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പോവുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ് എന്നു വിളിക്കപ്പെടുന്നത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ കുത്തിവയ്പ് സൗജന്യമാണ്. ഇമ്യൂണോ ഗ്ലോബുലിന്‍ എന്ന മരുന്ന് കൂടി വേണോയെന്നത് മുറിവിന്റെ സ്വഭാവവും സ്ഥാനവും നോക്കി ഡോക്ടര്‍ തീരുമാനിക്കും. പട്ടി കടിച്ച മുറിവ് സാധാരണഗതിയില്‍ തുന്നാറില്ല. ഉണങ്ങാനായി ആന്റിബയോട്ടിക് ഡോക്ടര്‍ നല്‍കിയാല്‍ കഴിക്കണം.
0, 3, 7, 28 ഇങ്ങനെയാണ് പിന്നീട് കുത്തിവയ്പ് എടുക്കേണ്ട ദിവസങ്ങള്‍. കടിച്ച അല്ലെങ്കില്‍ മാന്തിയ പട്ടി അല്ലെങ്കില്‍ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടിയുടെ ദേഷ്യത്തില്‍ തല്ലിക്കൊല്ലരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ് കൂട്ടിലിടുന്നത്. രോഗബാധയുള്ളതാണെങ്കില്‍ 10 ദിവസത്തിനകം അതു ചത്തുപോകുമെന്ന് ഉറപ്പ്. ഈ സമയത്ത് സാധാരണ ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാവുന്നതാണ്.
10 ദിവസം കഴിഞ്ഞും പ്രശ്‌നമില്ലെങ്കില്‍ പേവിഷബാധയല്ലായെന്ന് ഉറപ്പിക്കാം. കുത്തിവയ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം പൂര്‍ത്തിയാക്കാം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ( നായ,പൂച്ച ) വെറ്ററിനറി ഡോക്ടറുടെ ഉപദേശമനുസരിച്ച് വാക്‌സിന്‍ കൃത്യമായി നല്‍കണം. കുത്തിവയ്‌പ്പെടുത്തിട്ടുള്ള പട്ടിയും പൂച്ചയും കടിച്ചാലും കുത്തിവയ്പ് എടുക്കുന്നതാണ് ഉത്തമം.
"
https://www.facebook.com/Malayalivartha






















