പോരാട്ടം കടുക്കും.. ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ഗെയിംസില്‍ തന്റെ തന്നെ റെക്കോഡ് മറികടക്കാനൊരുങ്ങി ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര

പോരാട്ടം കടുക്കും.. ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ഗെയിംസില്‍ തന്റെ തന്നെ റെക്കോഡ് മറികടക്കാനൊരുങ്ങി ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര.
തുര്‍ക്കുവില്‍ കഴിഞ്ഞയാഴ്ചയാണ് തന്റെ തന്നെ ദേശീയ റെക്കോഡ് പഴങ്കഥയാക്കി നീരജ് ചോപ്ര 89.30 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യനും ഫിന്‍ലാന്റുകാരനുമായ ഒലിവര്‍ ഹേലാന്ററാണ് ജയിച്ചത്. 89.83 മീറ്ററാണ് ഹേലാന്റര്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ 90 മീറ്ററെന്ന മാജിക് ദൂരം മറികടക്കുന്നതില്‍ 70 സെന്റീമീറ്റര്‍ മാത്രം അകലെയായിരുന്നു നീരജ്. 90 മീറ്റര്‍ എന്ന കടമ്പ കടക്കാന്‍ ഈ സീസണില്‍ ലഭിക്കുന്ന രണ്ടാമത്തെ അവസരമാണ് ഇന്ന് ക്യൂവോര്‍താനേ ഗെയിംസില്‍ ലഭ്യമാകുക. തുര്‍ക്കുവിലെ പാവോ നൂര്‍മീ ഗെയിംസിലാണ് നീരജിന്റെ മികച്ച പ്രകടനം. കഴിഞ്ഞ മൂന്ന് മാസമായി ഫിന്‍ലാന്റില്‍ തന്നെ നിന്ന് പരിശീലനം നടത്തുന്ന നീരജിന് മുന്‍ ലോകചാമ്പ്യന്മാരോടാണ് മത്സരിക്കേണ്ടതെന്നതിനാല്‍ പോരാട്ടം കടുക്കും.
ലോക അത്ലന്റിക്സ് കോണ്ടിനന്റല്‍ ടൂര്‍ മത്സരങ്ങളില്‍ സില്‍വര്‍ വിഭാഗത്തില്‍പ്പെട്ട മത്സരങ്ങളിലാണ് നീരജ് പങ്കെടുക്കുന്നത്.ഇന്നത്തെ മത്സരത്തിന് ശേഷം അടുത്തമാസം 15ന് ആരംഭിക്കുന്ന അമേരിക്കയിലെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് നീരജ് തന്റെ കഴിവ് തെളിയിക്കാന്‍ ഇറങ്ങേണ്ടത്. നിലവിലെ ലോകചാമ്പ്യന്‍ 93.07 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സാണ്. എന്നാല്‍ തുര്‍ക്കുവില്‍ കഴിഞ്ഞയാഴ്ച നീരജിനും പുറകില്‍ 86.60 മീറ്റര്‍ മാത്രമാണ് ആന്‍ഡേഴ്സണ് എറിയാനായത് എന്നത് നീരജിന്റെ സാദ്ധ്യത കൂട്ടുന്നു.
"
https://www.facebook.com/Malayalivartha
























