ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കൽ മെസിലേക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ അഡ്മിനിസ്ട്രേറ്റർ ജയപ്രകാശിന്റെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞത്! താമസം 50 ലക്ഷം രൂപ വില വരുന്ന ആഡംബരവീട്ടിൽ, അയൽക്കാരെ അടുപ്പിക്കാതെ ജീവിതം... നടന്നു പോകാവുന്ന ദൂരങ്ങളിലും സഞ്ചരിച്ചിരുന്നത് കാറിൽ

ഏവരെയും ഞെട്ടിച്ച് ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കൽ മെസിലേക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ അഡ്മിനിസ്ട്രേറ്റർ ജയപ്രകാശിന്റെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞത് എന്ന് റിപ്പോർട്ട്. പുറത്ത് വരുന്ന വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്.
താമസിച്ചിരുന്നത് 50 ലക്ഷം രൂപ വില വരുന്ന ആഡംബരവീട്ടിലാണ്. കുടുംബ വീടിനടുത്ത് തന്നെ കുറച്ചുകാലം മുമ്പാണ് ഇവർ വീട് വച്ചത്. ബാങ്കിൽ നിന്ന് ലോണെടുത്തെന്നാണ് അടുപ്പമുള്ളവരോട് ഇയാൾ പറഞ്ഞിരുന്നത്. കൂടാതെ നാട്ടിലുള്ളവരുമായി സഹകരിച്ചിരുന്നില്ല. എന്നാൽ മറ്റെന്തെങ്കിലും ആവശ്യത്തിന് നാട്ടുകാർ വീട്ടിലെത്തുന്നതും ജയപ്രകാശിന് ഇഷ്ടമല്ലായിരുന്നുവെന്നും അയൽവാസികൾ വെളിപ്പെടുത്തുകയുണ്ടായി. റോഡുവക്കിൽ പോലും ജയപ്രകാശിനെ സമീപകാലത്ത് അയൽവാസികൾ കണ്ടിരുന്നില്ല. നടന്നു പോകാവുന്ന ദൂരങ്ങളിലും കാറിലാണ് സഞ്ചരിച്ചിരുന്നത്.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ചുമതല വഹിച്ചിരുന്നെങ്കിലും ക്ഷേത്രഭാരവാഹികളുമായും ഇയ്യാൾ സഹകരിച്ചിരുന്നില്ല. കുറച്ച് മാത്രമേ സംസാരിക്കാറുള്ളൂവെന്നാണ് ഇയാൾക്ക് ചുമതലയുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ ഭാരവാഹി വെളിപ്പെടുത്തിയത്. കേസിന് പിന്നാലെ കൊല്ലം ആയൂർ നിർമ്മാല്യം വീട്ടിൽ ജയപ്രകാശിനെ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട വിജിലൻസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്‍തത്.
അതോടൊപ്പം തന്നെ പുനലൂർ അസി. കമ്മിഷണറായി ചുമതല വഹിച്ചിരുന്ന ജയപ്രകാശ് നിലവിൽ ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായിരുന്നു. കഴിഞ്ഞ ആറു മാസമായി സസ്‌പെൻഷനിലാണ്. കരാറുകാരന് നൽകാനുണ്ടായിരുന്ന 22 ലക്ഷത്തിന് പകരമായി 1.15 കോടിയുടെ ചെക്ക് കള്ളയൊപ്പിട്ട് മാറിയതിനാണ് ഇയാൾക്കും രണ്ട് മുൻ എക്സി. ഓഫീസർമാർക്കും ഒരു ജൂനിയർ സൂപ്രണ്ടിനുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha






















