ആലപ്പുഴയിൽ പതിനാലുവയസ്സുകാരനെ പീഡിപ്പിച്ചു, പോക്‌സോ കേസില്‍ കളരി പരിശീലകന്‍ അറസ്റ്റില്‍

പതിനാലുവയസുകാരനെ പീഡിപ്പിച്ച കേസിൽ കളരി പരിശീലകന്‍ അറസ്റ്റില്‍. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. കളരി പഠിക്കാനെത്തിയ പതിനാലുവയസുകാരനെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. പോക്‌സോ കേസില്‍ നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് ആണ് അറസ്റ്റിലായത്.
അതേസമയം പത്തനംതിട്ടയിൽ 16 വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി.17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതിൽ 2 പേർ പെൺകുട്ടിയുടെ സുഹൃത്തുക്കളും ഒരാൾ അമ്മയുടെ കാമുകനുമാണ്.
കോയിപ്രം സ്റ്റേഷനിൽ ചൈൽഡ്ലൈൻ നൽകിയ പരാതിയ തുടർന്ന് നാല് പേരെ അറസ്റ്റുചെയ്തു. അമ്മയുടെ കാമുകന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഒരു വർഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്.
സുഹൃത്തുക്കളായ രണ്ടുപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആദ്യം മൊഴിയിൽ പറഞ്ഞിരുന്നത്. തുടർന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൽ കോയിപ്രം പോലീസ് പോക്സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിൽ വെച്ചാണ് സഹോദരൻ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടിൽ താമസിക്കാൻ പോയപ്പോൾ അവിടെ നിന്ന് അമ്മാവനും പീഡിപ്പിച്ചു. വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
https://www.facebook.com/Malayalivartha
























