സംസ്‌കാരത്തെ ചൊല്ലി പരാതി... ഒരാഴ്ചയായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്‌കരിച്ചു

സംസ്‌കാരത്തെ ചൊല്ലി പരാതി... ഒരാഴ്ചയായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്‌കരിച്ചു.കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി സണ്ണി ഭവനില്‍ സണ്ണി ചാക്കോ (60)യാണ് ഒരാഴ്ച മുമ്പ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഭയായ ക്രിസ്ത്യന്‍ ബ്രദ്‌റണ്‍ ചര്‍ച്ചില്‍ സംസ്‌കാരം നടത്തുവാനായിരുന്നു തീരുമാനം.
സണ്ണിയുടെ വീടിന് സമീപത്ത് ആലപ്പുഴ ജില്ലയിലെ താമരക്കുളത്തുള്ള സ്ഥലത്താണ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വീടുകള്‍ക്കു സമീപമുള്ള സ്ഥലത്ത് മൃതദേഹം അടക്കം ചെയ്യുന്നതിനെതിരെ അയല്‍വാസികള്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. മൃതദേഹം അടക്കം ചെയ്യാനുള്ള സഹായ നടപടികള്‍ക്കായി സണ്ണിയുടെ ബന്ധുക്കളും കളക്ടറെ സമീപിച്ചിരുന്നു. ഇതോടെ് തര്‍ക്കം നീണ്ടു.
ചൊവ്വാഴ്ച രണ്ടു കൂട്ടരുമായി ചെങ്ങന്നൂര്‍ ആര്‍ ഡി ഒ സുമ എസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാനായി ആര്‍ ഡി ഒയ്ക്ക് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇന്ന് രാവിലെ 10 ന് ആര്‍ ഡി ഒ സുമ, മാവേലിക്കര തഹസീല്‍ദാര്‍ ഡി സി ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെയും സി ഐമാരായായ ജോസ് മാത്യു, ഇഗ്‌നേഷ്യസ്, നിസാം എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെയും സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി.
ആംബുലന്‍സില്‍ ബന്ധുക്കള്‍ മൃതദേഹം സ്ഥലത്തു കൊണ്ടുവന്നു. എന്നാല്‍ പരാതിക്കാരായ അയല്‍വാസികളുടെ ഭാഗത്തു നിന്നും എതിര്‍പ്പുകളൊന്നുനില്ലായിരുന്നു. സഭാ വിശ്വാസികളായ പത്തില്‍ താഴെ വരുന്ന കുടുംബങ്ങളാണ് ചര്‍ച്ചിന്റെ ഭാഗമായുള്ളതെന്നാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha
























