Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തലസ്ഥാനം നടുങ്ങിയ അരുംകൊല...തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസ് , കൊടും കുറ്റവാളി അജീഷിനെ ഹാജരാക്കാന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് , കേസ് വാദിക്കാന്‍ വക്കീലില്ല, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അഭിഭാഷകനെ ഏര്‍പ്പാടാക്കണം, 21 ന് ഹാജരാക്കണം, റൗഡി ലിസ്റ്റില്‍ പെട്ട അജീഷിനെ പ്രതിചേര്‍ത്താണ് കുറ്റപത്രം

18 JUNE 2022 12:39 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനം നടുങ്ങിയ അരുംകൊല...തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസ് , കൊടും കുറ്റവാളി അജീഷിനെ ഹാജരാക്കാന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് , കേസ് വാദിക്കാന്‍ വക്കീലില്ല, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അഭിഭാഷകനെ ഏര്‍പ്പാടാക്കണം, 21 ന് ഹാജരാക്കണം, റൗഡി ലിസ്റ്റില്‍ പെട്ട അജീഷിനെ പ്രതിചേര്‍ത്താണ് കുറ്റപത്രം

തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് കൊലക്കേസില്‍ കൊടും കുറ്റവാളി അജീഷിനെ ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്. പ്രതിയെ 21 ന് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ പ്രതിയെ പാര്‍പ്പിച്ചിട്ടുള്ള പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

 



പ്രതിക്ക് വേണ്ടി കേസ് വാദിക്കാന്‍ വക്കീലില്ലാത്തതിനാല്‍ സൗജന്യ നിയമ സഹായം നല്‍കാന്‍ തിരുവനന്തപുരം ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അഭിഭാഷകനെ ഏര്‍പ്പാടാക്കാനും കോടതി നിര്‍ദേശിച്ചു. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449 (മരണശിക്ഷ നല്‍കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവന കൈയ്യേറ്റം) , 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി കമ്മിറ്റല്‍ കേസെടുത്തത്. പ്രതിക്ക് കുറ്റപത്രപ്പകര്‍പ്പ് നല്‍കിയ ശേഷം വിചാരണക്കായി സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കും.


കഴിഞ്ഞ ദിവസമാണ് തമ്പാനൂര്‍ പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രുവരി 26 മുതല്‍ റിമാന്റില്‍ കഴിയുന്ന നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനില്‍ അജീഷ് (36) എന്നയാളെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം. പട്ടാപ്പകല്‍ ബൈക്കില്‍ വെട്ടു കത്തിയുമായി എത്തി ഹോട്ടലില്‍ അതിക്രമിച്ചു കയറി റിസപ്ഷന്‍ സീറ്റിലിരുന്ന റിസപ്ഷനിസ്റ്റിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി ആസൂത്രിതമായി കസേരയോട് ചേര്‍ത്ത് കഴുത്ത് പിടിച്ചു വെച്ച് തുരു തുരാ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.



പ്രതിരോധിക്കാനാവാത്ത തുരുതുരായുള്ള വെട്ടില്‍ മുന്നോട്ടു ചാഞ്ഞ കഴുത്തിനെ വീണ്ടും വെട്ടുന്ന രംഗം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയായിരുന്നു. കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 വെട്ടുകളേറ്റിട്ടുണ്ട്. റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവ് സ്വദേശി അയ്യപ്പന്‍ എന്ന നീലന്‍ (34) ആണ് കൊല്ലപ്പെട്ടത്. കഞ്ചാവിനടിമയും അനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അജീഷ്. ഇറച്ചിവെട്ടുന്ന ലാഘവത്തോടെ നടത്തിയ ക്രൂരവും മൃഗീയവും പൈശാചികവുമായ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി രണ്ടു സി സി റ്റി വി ക്യാമറ കണ്ണുകളാണെന്ന പ്രത്യേകതയും കേസിനുണ്ട്.


സംഭവത്തിന് മൂന്നു മാസം മുമ്പ് അജീഷ് ഭാര്യയുമൊത്ത് റൂം എടുക്കാന്‍ വന്നപ്പോള്‍ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പകയായുള്ള അരും കൊലയെന്നാണ് വിരോധ കാരണമായി പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. നെടുമങ്ങാട് സ്വദേശികള്‍ എന്തിനാണ് ഇവിടെ റൂമെടുക്കുന്നതെന്ന് ചോദിച്ച് റിസപ്ഷനിസ്റ്റ് അസഭ്യം പറഞ്ഞതാണ് കൊലക്ക് കാരണമെന്നാണ് കേസ്. കുടുംബ പ്രശ്‌നമുണ്ടാവുമ്പോള്‍ ഇത്തരത്തില്‍ റൂമെടുക്കാറുണ്ടെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.




2022 ഫെബ്രുവരി 25 രാവിലെ 8.30 മണിക്കാണ് തലച്ചോറ് മരവിപ്പിക്കുന്ന സംഭവം നടന്നത്. രാവിലെ ഹോട്ടലിന് മുന്നില്‍ ബൈക്കിലെത്തിയ അജീഷ് വെട്ടുകത്തിയും ഒരു ബാഗുമായി ഹോട്ടലിനുള്ളിലേക്ക് കയറുന്നതിന്റെയും റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തിലും മുഖത്തും തുരുതുരെ വെട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി റ്റി വി യില്‍ ലഭിച്ചിരുന്നു.ഇയാള്‍ പെട്ടെന്ന് തന്നെ ബൈക്കില്‍ കയറി തിര്യെ പോകുകയും ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന റൂം ബോയി ശ്യാം മാലിന്യം കളയാനായി പുറത്തേക്ക് പോയിരുന്നു. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസപ്ഷനിസ്റ്റിനെയാണ് കണ്ടത്.


മാടസ്വാമി -വേലമ്മാള്‍ ദമ്പതികളുടെ രണ്ടാമത്തെ മകനും അവിവിവാഹിതനുമാണ്. ചിദംബരം , ശിവപ്രിയ എന്നിവരാണ് സഹോദരികള്‍. കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു.

അജീഷ് നെടുമങ്ങാട് , ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധികളിലുള്ള കൊലക്കേസുകളിലെ പ്രതിയാണ്. ഭാര്യ ഷീബ 2021 ല്‍ കരമന തളിയല്‍ സൂപ്പര്‍ പ്രിയ അപ്പാര്‍ട്ട്‌മെന്റിലെ അനാശാസ്യ കേന്ദ്രത്തില്‍ പെണ്‍വാണിഭ സംഘക്കുടിപ്പകയാല്‍ വലിയശാല സ്വദേശിയും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് തലവനുമായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ്. ഷീബയുടെ സംഘം വൈശാഖിന് സമാനമായി വാണിഭം നടത്തുന്നത് തന്റെ വരുമാനം കുറയുമെന്ന് മനസിലാക്കി വിവരം പോലീസിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഷീബയുടെ കൂട്ടാളിയായ നവീന്‍ സുരേഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. നിത്യവും കഞ്ചാവുപയോഗിക്കുന്ന അജീഷിന്റെ പേരില്‍ 9 ക്രിമിനല്‍ കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ 2019 ല്‍ വെട്ടിക്കൊന്ന കേസിലും 2021 ല്‍ ആറ്റിങ്ങല്‍ കോരാണിയില്‍ ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമ സ്വഭാവം കാട്ടുകയെന്നത് അജീഷിന്റെ രീതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ ജോലിക്കു പോകുന്ന ഇയാള്‍ തിര്യെ വരുമ്പോഴെല്ലാം ഇതേ ഹോട്ടലില്‍ താമസിക്കുക പതിവാണ്.




കൊലപാതക സി സി റ്റി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ നെടുമങ്ങാട് പോലീസ് പ്രതി അജീഷാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കല്ലിയോടുണ്ടെന്ന് മനസിലാക്കി. കൊലക്ക് ശേഷം തിരികെ കല്ലിയോടെത്തി വസ്ത്രങ്ങള്‍ മാറി ആനാകോട്ടെ ആളൊഴിഞ്ഞ പാലത്തില്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുകയായിരുന്ന ഇയാളെ ഉച്ചയ്ക്ക് 12 മണിക്ക് നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീപ്പ് അകലെ നിര്‍ത്തി ഒരു ബൈക്കില്‍ പില്യന്‍ റൈഡറായി ചെന്ന് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ പൊടുന്നനെ കീഴ്പ്പെടുത്തുതുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പോലീസിന് കൈമാറി.

റിസപ്ഷനിസ്റ്റ് മരിച്ചത് പോലീസില്‍ നിന്നറിഞ്ഞപ്പോള്‍ അപ്പോള്‍ താന്‍ സ്റ്റാറായല്ലോയെന്നും മറ്റു രണ്ടു പേരെയും കൂടി അന്നേ ദിവസം കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends