Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഉപയോഗിക്കാതെ 2,500 കോടിയിലേറെ ചെലവഴിച്ച് വലിയ ലക്ഷ്യത്തോടെ വികസിപ്പിച്ച 205 കിലോമീറ്റർ കൊല്ലം- തൃശൂർ കോട്ടപ്പുറം ദേശീയ ജലപാത; ചരക്ക് വാഹനങ്ങൾ ഗതാഗതം കുരുക്കി റോഡിൽ കിടക്കില്ല.... കിലോമീറ്ററിന് പകുതിയിൽ താഴെമാത്രം ചെലവ്! വായുമലിനീകരണം കുറയും... എന്നൊക്കെ മുന്നോട്ട് വച്ചത് വമ്പൻ ലക്ഷ്യങ്ങൾ, എന്നിട്ടും....

18 JUNE 2022 12:51 PM IST
മലയാളി വാര്‍ത്ത

വാഗ്ദാനങ്ങൾ എല്ലാം തന്നെ പൊള്ളയായി. ചരക്ക് വാഹനങ്ങൾ ഗതാഗതം കുരുക്കി റോഡിൽ കിടക്കില്ല. കിലോമീറ്ററിന് പകുതിയിൽ താഴെമാത്രം ചെലവ്. വായുമലിനീകരണം കുറയും... എന്നൊക്കെ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് 2,500 കോടിയിലേറെ ചെലവഴിച്ച് വലിയ ലക്ഷ്യത്തോടെ വികസിപ്പിച്ച 205 കിലോമീറ്റർ കൊല്ലം- തൃശൂർ കോട്ടപ്പുറം ദേശീയ ജലപാത 10 വർഷമായിട്ടും ഉപയോഗിക്കുന്നില്ല. എഫ്.എ.സി.ടി 37 കിലോമീറ്ററിൽ സ്വന്തമായി ചരക്ക് നീക്കുന്നുണ്ടെന്നു മാത്രമാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അതോടൊപ്പം തന്നെ ബാർജ് ഉൾപ്പെടെ സൗകര്യങ്ങൾ സർക്കാർ ഒരുക്കാത്തതും ലോറി ലോബിയുടെ കളി ചെറുക്കാത്തതും തീരദേശ ചരക്കുനീക്കമെന്ന വൻ സാദ്ധ്യതയെ അടയ്ക്കുന്നു. കപ്പലിലെത്തുന്ന ചരക്ക് ഏജന്റുമാർ അപ്പപ്പോൾ ലോറികളിൽ കയറ്റിവിടുന്നതാണ് നിലവിലെ രീതി എന്നത്. അവർക്ക് കുടപിടിക്കും പോലെയാണ് അധികൃതരുടെ അനാസ്ഥ. വെസ്റ്റ് കോസ്റ്റ് കനാൽ എന്ന് പേരിട്ട് 1993ൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് ദേശീയജലപാത - 3 ആയി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും വ്യക്തം.

കൂടാതെ നാഷണൽ വാട്ടർവേയ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എൻ.ഡബ്ളി‌യു.എ.ഐ) 1994ൽ പാതയൊരുക്കാൻ തുടങ്ങിയിരുന്നു. ജലാശയങ്ങളുടെ ആഴംകൂട്ടൽ 2002ൽ തുടങ്ങി. 2013ൽ പൂർണസജ്ജം. ബാർജുകളിലാണ് ചരക്ക് നീക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളിലേതു പോലെ ബാർജ് സർവീസ് നടത്തുന്ന സ്വകാര്യ ഏജൻസികൾ നമുക്കില്ല എന്നതാണ്. സംരംഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയോ സർക്കാർ ബാർജ് ട്രൻസ്പോർട്ട് സംവിധാനമൊരുക്കുകയോ വേണം. ചരക്ക് എത്തിക്കാൻ 11 ടെർമിനലുകളും 11 ഗോഡൗണകളും പണിതു. പക്ഷേ, ടെർമിനലുകളിലേക്ക് വീതിയുള്ള റോഡില്ല എന്നതും എടുത്തുപറയേണ്ടതാണ്.

അതോടൊപ്പം തന്നെ ടൂറിസ്റ്റ് ബോട്ട് സർവീസുകളെ ആകർഷിക്കാനും നടപടിയില്ല. നാഥനില്ലാതെ കിടക്കുന്ന ജലപാതയുടെ നടത്തിപ്പ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനെ ഏല്പിച്ച് ബാർജ് സർവീസ് തുടങ്ങാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

നടക്കാതെപോയ വലിയ ലക്ഷ്യം

തീരദേശ ജില്ലകളിലേക്ക് റോഡുമാർഗമുള്ള ചരക്കു നീക്കത്തിന്റെ പകുതി 10 വർഷത്തിനകം ജലപാതയിലാക്കാനാണ് ലക്ഷ്യമിട്ടത്. കൊല്ലത്തെ കശുഅണ്ടി, ആലപ്പുഴയിലെ കയർ, കോട്ടയത്തെ റബർ തുടങ്ങിയവ കൊച്ചിയിലേക്കും മറ്റു ചരക്കുകൾ തിരിച്ചും കൊണ്ടുപോകാനാകും.

ഫാക്ട് മാതൃക

 കൊച്ചി തുറമുഖം മുതൽ പാതാളം വരെ ഉദ്യോഗമണ്ഡൽ കനാൽ, തുറമുഖം മുതൽ അമ്പലമുകൾവരെ ചമ്പക്കര കനാൽ എന്നിവയിൽ ഫാക്ട് ചരക്കുനീക്കം പൂർണതോതിൽ നടത്തുന്നു

 വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് വല്ലാർപാടം ടെർമിനലിലേക്ക് കണ്ടെയ്‌നർ നീക്കത്തിന് റോറോ സർവീസ് 2011 മുതൽ നടത്തുന്നു. കൊച്ചി- കോട്ടയം തുറമുഖം സർവീസ് ആരംഭിച്ചെങ്കിലും സ്ഥിരമായില്ല

ദേശീയജലപാത

205 കി.മീ

ആകെ ദൂരം

168 കി.മീകൊല്ലം -കോട്ടപ്പുറം

ടെർമിനലുകൾ

കോട്ടപ്പുറം, ആലുവ, കാക്കനാട്, മരട്, വൈക്കം, തണ്ണീർമുക്കം, തൃക്കുന്നപ്പുഴ, ആലപ്പുഴ, കായംകുളം (ആയിരംതെങ്ങ്), ചവറ, കൊല്ലം.

ചെലവ്

(ഒരു കിലോമീറ്ററിൽ ഒരു ടണ്ണിന്)

റെയിൽവേ 1.36 രൂപ

ദേശീയപാത 2.50 രൂപ

ജലപാത 1.06 രൂപ

ജലപാത ചരക്കുനീക്കത്തിന് സജ്ജമാണ്. പൊതു - സ്വകാര്യ മേഖലകൾ ഒന്നിച്ചാലേ ചരക്കുനീക്കം സാദ്ധ്യമാകൂ

മാത്യു ജോർജ്. ഡയറക്ടർഎൻ.ഡബ്ളി‌യു.എ.ഐ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends