സ്വപ്നയെ ഇറക്കി പിണറായിയുടെ നീക്കം വിരട്ടിയോടിച്ച് കോടതി ഇനി ഈ വഴി വരരുത് പിണറായിക്ക് വീണ്ടും നാണക്കേട്

സ്‌നപ്‌ന സര്‍ക്കാരിന്റെ അടിവാരം തോണ്ടുമ്പോള്‍. സരിതയെ ഇറക്കി മറുകളി കളിക്കുകയാണ് പിണറായി സര്‍ക്കാര്‍. പിസി ജോര്‍ജ് ഗൂഡാലോചന നടത്തി എന്നതിന് തെളിവായി പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകള്‍ അതിനുള്ളൊൊരുദാഹരണം മാത്രമാണ്. എന്നാല്‍ സ്വപ്‌നയുടെ രഹസ്യ മൊഴിയിലെന്ത് എന്നറിയാതെ ഇനി ഒരടി മുന്നോട്ട് വയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പിണറായി. ക്രൈംബ്രാഞ്ചിനെ കൊണ്ട് കോടതിയില്‍ രഹസ്യ മൊഴിയുടെ പകര്‍പ്പ് കിട്ടുമോ എന്ന് നോക്കി എന്നാല്‍ ആ നീക്കം തേഞ്ഞൊട്ടി. ഇനി ഒരു വ്യക്തി ഇത്തരത്തിലൊരു രേഖ കോടതിയോട് ചോദിച്ചാല്‍ എന്താകും സംഭവിക്കുക എന്നറിയാനും പിണറായിക്ക് ആഗ്രഹം കാണും. അതിന്റെ ഭാഗമായി സരിതയെ ഇറക്കി ഒരു കളി കളിച്ചപ്പോള്‍ ആട്ടിയോടിക്കുകയായിരുന്നു കോടതി.
രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സരിതയുടെ ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഈ പകര്‍പ്പ് ഇനി പുറം ലോകം കാണില്ലെന്നും കോടതി പറഞ്ഞതോടെ സര്‍ക്കാരിന് ഒരു കാര്യം മനസ്സിലായി ഇനി തലകുത്തി നിന്നാലും ആ നീക്കം നടക്കില്ലെന്ന്. മൂന്നാമതൊരാള്‍ക്ക് രഹസ്യമൊഴി നല്‍കാന്‍ സാധിക്കില്ലെന്നു കോടതി വ്യക്തമാക്കതോടെ. സ്വപ്നയെ പൂട്ടാന്‍ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് തിരയുകയാണ് സര്‍ക്കാര്‍. അഭിഭാഷകനെ സൈബര്‍കേസില്‍ അകത്തിടാന്‍ നോക്കി എന്നാല്‍ അതും കോടതി വിലക്കുകയാണുണ്ടായത്
മാത്രമല്ല സ്വപ്ന രഹസ്യ മൊഴി ആവശ്യപ്പെട്ട ഹര്‍ജിയില്‍ നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു. സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തനിക്കെതിരേ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയപ്പോള്‍ പറഞ്ഞ അതേകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹര്‍ജി തള്ളിയത്. അതേസമയം, കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.
കഴിഞ്ഞദിവസമാണ് സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജന്‍സിയല്ലെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡി.യാണെന്നും കോടതി പറഞ്ഞിരുന്നു. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്നും ഇ.ഡി.ക്ക് മാത്രമേ പകര്‍പ്പ് ലഭിക്കുവാന്‍ അവകാശമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ രഹസ്യ മൊഴി ഇങ്ങനെ നീങ്ങിയാല്‍ കിട്ടില്ലെന്ന് മനസ്സിലായ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ കൊണ്ട് മറ്റൊരു കളി കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്, അതായത് രഹസ്യമൊഴിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെങ്കില്‍ ആ മൊഴി വേണം എന്നരീതിയിലാണത്. ഇതിന്‍രെ സൂചനകള്‍ കഴിഞ്ഞ ദിവസം തന്നെ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു.
എന്തായാലും സര്‍ക്കാറിന്റെ അറിവോടെ സരിത എസ് നായര്‍ നടത്തിയ ഈ നീക്കം പരാചയപ്പെട്ടതോടെ പിണറായിക്ക് അത് നാണക്കേടായിട്ടുണ്ട്. സ്വപ്നയുടെ രഹസ്യ മൊഴിയില്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത രഹസ്യ മൊഴി ആവശ്യപ്പെട്ടത്. ഇതിലാണ് സര്‍ക്കാരിന്റെ കുബുദ്ധി പ്രകടമാകുന്നത്. അതുപോലെ തന്നെ സ്വപ്നയ്ക്ക് എതിരായ കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം എടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെയാണ് സരിത സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടതെന്നാണ് ആക്ഷേപം.
സരിതയുടെ ഈ നീക്കത്തിന് പിന്നില്‍ സര്‍ക്കാറും സിപിഎമ്മും ആണെന്ന ആരോപണം ഉയര്‍ത്തി ബിജെപിയും പ്രതിപക്ഷവും രംഗത്തുണ്ട്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ട ആവശ്യം അടക്കം വിമര്‍ശന വിധേയമാണ്. മാത്രമല്ല, കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ സരിതയുടെ ആരോപണങ്ങള്‍ കൂടി ശരിവെച്ചു കൊണ്ടാണ് ഗൂഢാലോചനക്ക് കേസെടുത്തിരിക്കുന്നത്. ഇതെല്ലാം സ്്വപ്നയെ നേരിടാന്‍ സരിതയെ സര്‍ക്കാര്‍ കളത്തിലറക്കുന്നു എന്ന ആരോപണത്തിന്റെ ശക്തി കൂട്ടുന്നതാണ്.
ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡിയാണെന്നാണ് ഇക്കാര്യത്തില്‍ സ്വപ്‌നയും വാദിച്ചിരിക്കുന്നത്. ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകന്‍ നേരത്തെ വ്യക്തമക്കിയിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ആരോമണങ്ങള്‍ കടുത്തതോടു കൂടി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സരിത. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാന്‍ സാധിക്കൂവെന്നും കോടതി അറിയിച്ചു. സ്വപ്നയുടെ രഹസ്യമൊഴിയില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് വേണമെന്നുമായിരുന്നു സരിതയുടെ ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സരിത ആരോപിച്ചു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്നയുടെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























