കണ്ണീരടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.... മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം...

കണ്ണീരടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.... മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം... കേവളം ബൈ പാസില്‍ മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് രണ്ട് യുവാക്കള്‍ മരണമടഞ്ഞത്.
ചൊവ്വര വണ്ടാഴനിന്ന വീട്ടില്‍ വൈ.ഷാജി-രമണി ദമ്പതികളുടെ മകന്‍ ശരത് (20), വട്ടിയൂര്‍ക്കാവ് നെട്ടയം സൂര്യനഗര്‍ ഫാത്തിമ മല്‍സിലില്‍ ഹബീബ്-ഷറഫുന്നിസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫിറോസ്(22) എന്നിവരാണ് തത്ക്ഷണം മരിച്ചത്.
കോവളം- മുക്കോല ബൈപ്പാസില്‍ ഇന്നലെ വൈകിട്ട് 5.30 ഓടെ മുക്കോല ഭാഗത്തായിരുന്നു അപകടം നടന്നത്. ഇരുവശത്തേക്കും പാഞ്ഞ ആഡംബര ബൈക്കുകള്‍ പിന്നീട് അഭിമുഖമായി വന്നപ്പോഴാണ് കൂട്ടിയിടിച്ചത്. റോഡിലെ മറ്റു വാഹനങ്ങള്‍ക്കിടയിലൂടെയായിരുന്നു മരണപ്പാച്ചില്‍. ഇരുപതോളം ബൈക്കുകളാണ് മത്സരയോട്ടം നടത്തിയത്.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പോലും ശ്രമിക്കാതെ സംഘത്തിലെ മറ്റുള്ളവര്‍ കടന്നുകളഞ്ഞു. 108 ആംബുലന്‍സ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശരത് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. സന്തോഷ്, ശാലിനി എന്നിവരാണ് സഹോദരങ്ങള്‍ . മുഹമ്മദ് ഫിറോസ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയിരുന്നു. സഹോദരങ്ങള്‍ ഫാരിസ്, ഫാത്തിമ. കേസെടുത്ത് വിഴിഞ്ഞം പൊലീസ് .
അതേസമയം അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബൈപാസില്‍ മത്സരയോട്ടം നടത്തിയ എട്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുശേഷം ഉച്ചക്കഴിഞ്ഞ് മൂന്നോടെ മ്ത്സരത്തിനെത്തിയ സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് വിഴിഞ്ഞ്ം പോലീസ്.
"
https://www.facebook.com/Malayalivartha



























