കണ്ണീരോടെ..... ഇന്നലെ കടലെടുത്തത് മൂന്ന് യുവാക്കളെ.... ചുഴിയില്‍ പെട്ട് മുങ്ങി താഴ്ന്ന് ദന്ത ഡോക്ടര്‍, സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കവെ തിരയില്‍പെട്ട് വര്‍ക്കല കോടതിയിലെ ഡി.ടി.പി ഓപറേറ്ററായ അജീഷ്, കൂടെയുണ്ടായിരുന്നവരുടെ കൈ കൊടുത്ത് രക്ഷിക്കാന്‍ നോക്കിയെങ്കിലും മുങ്ങിതാഴ്ന്ന് മാഹിന്‍, കണ്ണീര്‍ക്കടലായി നാട്....

തമിഴ്‌നാട് കോയമ്പത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്നേശ് (24), വര്‍ക്കല പാലച്ചിറ രഘുനാഥപുരം പി.എസ് സദനത്തില്‍ അജീഷ് (29), ആലംകോട് വഞ്ചിയൂര്‍ പുതിയതടം ഡ്രീം മഹലില്‍ മാഹീന്‍ (30) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വ്യത്യസ്ത അപടങ്ങളിലാണ് മൂന്ന് യുവാക്കളുടെയും ജീവന്‍ പൊലിഞ്ഞത്.
അജയ് വിഘ്‌നേശ് ഉള്‍പ്പെടുന്ന കോയമ്പത്തൂരില്‍ നിന്നെത്തിയ അഞ്ചംഗ സംഘമാണ് ആദ്യം അപകടത്തില്‍പെട്ടത്. ഞായറാഴ്ച വൈകുന്നേരം നാലോടെ ഇവര്‍ ഇടവ ഓടയം കടപ്പുറത്ത് കുളിക്കാന്‍ എത്തി. കടലില്‍ കുളി കഴിഞ്ഞ് അഞ്ചുപേരും കരക്കെത്തിയെങ്കിലും അജയ് വിഘ്‌നേശും സുഹൃത്ത് ബാല ശിവരാമനും (23) വീണ്ടും കടലിലിറങ്ങി. തിരയിലകപ്പെട്ട ഇവര്‍ ചുഴിയില്‍ താഴ്ന്നുപോകുകയായിരുന്നു.
സുഹൃത്തുക്കള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് രണ്ടുപേരെയും രക്ഷിച്ച് കരയിലെത്തിച്ചത്. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജയ് വിഘ്നേശ് മരിച്ചു. കോയമ്പത്തൂരില്‍ ദന്ത ഡോക്ടറാണ്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബാല ശിവരാമന്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആണ്.
വൈകുന്നേരം അഞ്ചരയോടെ പാപനാശം ബലി മണ്ഡപത്തിനും ആലിയിറക്കത്തിനും മധ്യേ ഏണിക്കര ബീച്ചിലാണ് രണ്ടാമത്തെ അപകടം. വര്‍ക്കല കോടതിയിലെ ഡി.ടി.പി ഓപറേറ്ററായ അജീഷ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കവെ തിരയില്‍പെട്ട് മുങ്ങുകയായിരുന്നു.
തിരയില്‍പെട്ട് മരിച്ചു .
കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മാഹിന്‍ മുങ്ങിപ്പോകുകയായിരുന്നു.
https://www.facebook.com/Malayalivartha