വീണ്ടും തെരച്ചില്‍ .... ട്രക്കിങ്ങിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു...മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്‍

ട്രക്കിങ്ങിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു...മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്‍ ...
ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. പത്തംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിന്‍ എന്ന വിദ്യാര്‍ത്ഥിയെ ഇന്നലെയായിരുന്നു കാണാതായത്.
ട്രക്കിങ്ങിനിടെയാണ് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. ഉച്ചയോടെയാണ് സംഘം ധോണി വെള്ളച്ചാട്ടത്തിന് സമീപത്തായി എത്തിയത്.
അവധി ദിനമായതിനാല്‍ ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. തുടര്‍ന്ന് അജിനും സുഹൃത്തായ മറ്റൊരു യുവാവും വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തേക്ക് കയറിപ്പോവുകയും അവിടെ നിന്നും അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയുമായിരുന്നു. ചൂലന്നൂര്‍ മണ്ണാരപ്പറ്റ വീട്ടില്‍ ഇലക്ട്രീഷനായ സുരേഷിന്റെ മൂത്ത മകനാണ് അജിന്‍. കോട്ടായി സര്‍ക്കാര്‍ എച്ച്എസ്എസില്‍ പ്ലസ് ടു പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
അപകടമുണ്ടായ ഇന്നലെ പോലീസും വനംവകുപ്പും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും അജിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് തിരച്ചില്‍ വീണ്ടും തുടങ്ങിയത്.
"
https://www.facebook.com/Malayalivartha


























