മരിച്ചവരെ ചതിച്ചു! ഒടുവില്‍ 110പവന്‍ അടക്കം 45ലക്ഷം അടിച്ചുമാറ്റിയ ഏമാന് കിട്ടിയത് എട്ടിന്റെ പണി.. വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായര്‍ അറസ്റ്റില്‍; ട്വിസ്റ്റോട് ട്വിസ്റ്റ്

തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍ എന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളക്കര മൂക്കത്ത് വിരല്‍വെച്ച് അയ്യേ എന്ന് പറഞ്ഞ ഒരു വാര്‍ത്തായായിരുന്നു ഇത്. മരിച്ച ആളുകളുടെ പോലും സ്വര്‍ണ്ണവും പണവും അടിച്ചുമാറ്റുന്ന ഏമാന്മാരാണ് ആര്‍.ഡി.ഒ കോടതിയിലുള്ളത് എന്നുള്ള ഒരു പൊതു സംസാരവും അതിനിടയില്‍ ഉയര്‍ന്നിരുന്നു.
അതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തു എന്ന വിവരം പുറത്തുവരുന്നത്. വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത് എന്നാണ് വിവരം. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് തിരുവനന്തപുരം കലക്ട്രേറ്റിനുള്ളിലെ ആര്‍.ഡി.ഒ കോടതിയിലുണ്ടായത്.
ആര്‍.ഡി.ഒ കോടതിയുടെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയും നഷ്ടമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ച്ചയാണ് നടന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആരാണ് കള്ളന്‍ എന്ന കാര്യത്തില്‍ ഒരു അറിവും ഉണ്ടായിരുന്നില്ല.
മാത്രമല്ല സംഭവം വിവാദമായതോടെ പ്രതിയെ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി വലുതാണെന്നും മോഷണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പേരൂര്‍ക്കട എസ്.എച്ച്.ഒ സിറ്റി പൊലീസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അതിനിടെ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തോട് സാമ്യമുള്ള ആഭരണങ്ങളുമായി ഒരാള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അത് പരിശോധിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥസമിതി പ്രതിയിലേക്കെത്തിയിരിക്കുന്നത്. എന്നാല്‍ പ്രതിയെ കണ്ടതും അന്വേഷണ സംഘം ഞെട്ടിത്തരിച്ചു നിന്നു. കാരണം ആര്‍.ഡി.ഒ കോടതിയിലെ ഉദ്യോഗസ്ഥനായിരുന്നു അത്. അപ്പോഴാണ് കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ട് എന്ന കാര്യം അന്വേഷണ സംഘത്തിന് മനസിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മോഷണം നടത്തിയ ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്ന കാലത്ത് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനകള്‍ ലഭിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതേസമം നേരത്തെ മറ്റ് പല ഉദ്യോഗസ്ഥര്‍ക്ക് നേരെയും സംശയത്തിന്റെ നിഴലടിച്ചിരുന്നു. പിന്നാലെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വര്‍ണ പണയ ഇടപാടുകളും പരിശോധിച്ചപ്പോഴാണ് ഒരാളുടെ പണയ ഇടപാടില്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധ പതിഞ്ഞത്. തുടര്‍ന്ന് ഈ കാലയളവില്‍ ഇയാള്‍ നടത്തിയ പണയ ഇടപാടുകളെല്ലാം പരിശോധിച്ചു. അങ്ങനെയാണ് ശ്രീകണ്ഠനിലേക്ക് അന്വേഷണ സംഘം എത്തിയത്. 2020 -21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടാണ് ശ്രീകണ്ഠന്‍. വന്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ ഇയാളാണെന്ന് പേരൂര്‍ക്കട പോലീസും സബ് കലക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
അതേസമയം കൊട്ടിഘോഷിച്ച് അതിവേഗത്തില്‍ തുടങ്ങിയ അന്വേഷണം പ്രതിയെ കണ്ടെത്തിയതോടെ മന്ദഗതിയിലാണ് മുന്നോട്ട് പോയത് എന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തെന്നുള്ള വിവരം പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha


























