പിണറായി സംശയ നിഴലില്‍ സ്ഥിരീകരിച്ച് കേന്ദ്രവും ഇങ്ങനെ ഒരു മുഖ്യമന്ത്രി ഈ രാജ്യത്ത് ആദ്യം; വി മുരളീധരന്‍ കത്തിക്കുന്നു

സ്വര്‍ണക്കടത്തിലും സ്വപ്‌നയുടെ വെളിപ്പെടുത്തലിലുമൊക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനമായി ഇരുന്നുകൊണ്ട് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് എന്നാണ് ജനങ്ങള്‍ ഇപ്പോഴും കരുതിയിരിക്കുന്നത്. എന്നാല്‍ ഒന്നും മിണ്ടാതെ തന്നെ തന്റെ അധികാരം ഉപയോഗിച്ച് അന്വേഷണത്തെ എങ്ങനെയൊക്കെ സ്വാധീനിക്കാമോ. പരാതിക്കാരിയെ എങ്ങനെയൊക്കെ മാനസീകമായി തളര്‍ത്താമോ അതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് സ്വപ്‌നയ്‌ക്കേ നേരെയുള്ള സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ദൂതന്മാരുടെയും വേട്ട. പിന്നെ അന്വേഷണത്തെ സ്വാധീനിക്കുന്നത് പുറത്തു വരാതിരിക്കാനുള്ള അധികാരവും പവറും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് ഉണ്ട് എന്നുള്ളതുകൊണ്ടു തന്നെ അക്കാര്യത്തില്‍ അത്ഭുതം സംഭവിച്ച് എന്തെങ്കിലും വിവരം പുറത്തു വന്നാലായി. പ്രത്യേകിച്ച് കേന്ദ്ര സംഘത്തിലടക്കം പിണറായിയുടെ ആളുകളുണ്ട് എന്ന സ്വപ്‌നയുടെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
എന്തായാലും കേന്ദ്രം ഈ വിഷയത്തില്‍ ഉടന്‍ തന്നെ ഇടപെടാനുള്ള സാധ്യതയാണ് കാണുന്നത്. ആരോപണ വിധേയന്‍ മുഖ്യമന്ത്രിയായതുകൊണ്ടു തന്നെ കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെ വിവരങ്ങള്‍ അറിയിക്കുന്ന മുറയ്ക്ക് അത് ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് എന്താണ് എന്നുള്ളത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ തുറന്നു പറയുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയനിഴലില്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും പറയുന്നത്. മുഖ്യമന്ത്രി ഒളിച്ചിരുന്ന് തെളിവുകള്‍ ഇല്ലാതാക്കാനും അന്വേഷണ ഏജന്‍സികളെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നു. നേരത്തേ എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി പരിഭ്രാന്തികൊണ്ട് ഇപ്പോള്‍ ഒഴിഞ്ഞുനടക്കുകയാണ്.
അന്വേഷണ ഏജന്‍സികളെ വിളിച്ചുവരുത്തിയത് ഞങ്ങളെന്ന് ആവര്‍ത്തിക്കുന്നവര്‍ ഇന്ന് അന്വേഷണ ദിശമാറുമ്പോള്‍ ഏജന്‍സികളുടെ മനോവീര്യം കെടുത്തുകയാണ്. ഒരു മുഖ്യമന്ത്രി സ്വര്‍ണക്കടത്തില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്തുതന്നെ ആദ്യമാണ്. കേവലം ഒരു ആരോപണമെന്ന് പറഞ്ഞ് ഇത് തള്ളിക്കളയാനാകില്ല. കോടതിയില്‍ കൊടുത്ത മൊഴി ഗൗരവതരമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം നേരത്തേ ജയിലില്‍ കിടന്ന കേസാണിത്. മുഖ്യമന്ത്രി സ്വര്‍ണക്കടത്തില്‍ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാന്‍ ഒരുപാട് തെളിവുകളുണ്ട്. മുഖ്യമന്ത്രിക്ക് ഈ കേസുമായി പല അവിഹിത ബന്ധവും ഉണ്ടായിരുന്നുവെന്നത് ഇതിനകംതന്നെ തെളിഞ്ഞുകഴിഞ്ഞു. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച് അക്കൗണ്ടന്റിന് പോലും സ്വര്‍ണം കടത്താന്‍ കഴിയുന്ന സാഹചര്യം ഒരു സംസ്ഥാനത്ത് ഒരുങ്ങുന്നത് എങ്ങനെയാണ്?
സ്വര്‍ണക്കടത്ത് നടക്കുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പ്രതിചേര്‍ക്കപ്പെടുകയും ബന്ധപ്പെട്ട വകുപ്പുകളില്‍ തീപിടിത്തമുണ്ടായി രേഖകള്‍ നശിക്കുന്നതുമെല്ലാം കണ്ടതാണ്. സാമാന്യബുദ്ധി വച്ച് പരിശോധിച്ചാല്‍ പോലും മുഖ്യമന്ത്രിയുടെ പങ്ക് മനസ്സിലാകും. അന്വേഷണ ഏജന്‍സികള്‍ക്ക് സമയ പരിധി ആരും വയ്‌ക്കേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഇത്തരം കേസുകളില്‍ ഉണ്ടാവില്ല. കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബിജെപി നിയന്ത്രിക്കുന്നുവെന്നത് കുപ്രചാരണമാണ്. ബിജെപിക്ക് സ്വപ്ന അന്നും ഇന്നും കേസിലെ പ്രതി മാത്രമാണ്.
എന്നാല്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ പറയാതെ മറ്റു ചിലരെ കൊണ്ട് കാര്യങ്ങള്‍ ഓപ്പറേറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. കോടതിയില്‍ രഹസ്യ മോഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടതെല്ലാം ഈ കളിയുടെ ഭാഗമായാണ്. മാത്രമല്ല മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നുള്ള ആരോപണവും സരിത എസ്.നായര്‍ ഉന്നയിച്ചിരുന്നു. സ്വപ്നയുടെ കയ്യില്‍ തെളിവില്ലെന്നും. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തേണ്ട ഗതികേടിലാണ് സംസ്ഥാന സര്‍ക്കാര്‍. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. അന്വേഷണ ഏജന്‍സിയ്ക്ക് മാത്രമേ രഹസ്യമൊഴി നല്‍കാന്‍ കഴിയൂവെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രഹസ്യമൊഴി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു. സ്വപ്നയുടെ കയ്യില്‍ തെളിവുകളില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്ആര്‍ഡിഎസിലെ അജികൃഷ്ണനുമാണെന്നും സരിത ആരോപിച്ചു.
https://www.facebook.com/Malayalivartha


























