വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്.ഐ.ആറിന് ശേഷമുള്ള വോട്ടർ പട്ടികയിൽ മാതാപിതാക്കളുടെ പേരുണ്ടെന്ന ഡിക്ലറേഷൻ ഓൺലൈനായി നൽകുന്ന അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. എങ്കിലേ പേര് ചേർക്കാൻ കഴിയുകയുള്ളൂ. കമ്മിഷൻ വെബ്സൈറ്റിലെ ഫോം 6ലാണ് ഇതുസംബന്ധിച്ച മാറ്റം കൊണ്ടുവന്നത്. ഈ ഡിക്ലറേഷൻ പൂർത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ല.
അതേസമയം, എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ കുടുംബങ്ങളിൽ പെട്ടവർക്ക് ഇത് തിരിച്ചടിയാകുമോ എന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ഇരട്ട വോട്ടുകൾ, താമസം മാറിയവർ, വിദേശികൾ എന്നിവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും വ്യക്തമാക്കി കമ്മിഷൻ .
"
https://www.facebook.com/Malayalivartha


























