രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ

ജാർഖണ്ഡിൽ രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി. രണ്ടര വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനും മരിച്ചു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഹസാരിബാഗ് ജില്ലയിലെ കട്കംസാണ്ടി ബ്ലോക്കിലെ ഹോറിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചഞ്ചല ദേവിയാണ് മകളെയും മകനെയും കൂട്ടി കിണറ്റിൽ ചാടിയതെന്ന് പൊലീസ് .
നാട്ടുകാർ ഉടൻ മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടികൾ മരിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു. യുവതിയുടെ ചികിത്സ തുടരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യാശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. യുവതിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യംചെയ്തുവരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഹസാരിബാഗ് സദർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























