അച്ഛനെയും സമീപവാസിയായ വയോധികയെയും കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അച്ഛനെയും സമീപവാസിയായ വയോധികയെയും കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കയ്യാലയ്ക്കല്‍ സക്കീര്‍ ഹുസൈന്‍ നഗറില്‍ ഹാഷിര്‍(31)നെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് 4ന് കയ്യാലയ്ക്കല്‍ പട്ടാണിതങ്ങള്‍ നഗറിലായിരുന്നു സംഭവം നടന്നത്. ഹാഷിര്‍, അച്ഛന്‍ നൂറുദ്ദീനെ കത്തിവച്ച് കൊലപ്പെടുത്താനായി ശ്രമിക്കുന്നത് അടുത്ത വീട്ടിലെ ജമീല (64) കാണുന്നതിനിടയായി. ഇതോടെ ഹാഷിര്‍ ജമീലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കൈവശം കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ജമീലയുടെ കഴുത്തിന് വെട്ടി.
കഴുത്തിനു പിറകില്‍ മുറിവേറ്റ നൂറുദ്ദീനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും കൈയ്ക്കും പരുക്കേറ്റ ജമീലയെ മേവറത്തെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി. അനില്‍കുമാര്‍, എസ്‌ഐമാരായ ജയേഷ്, അരുണ്‍ഷാ, സിപിഒമാരായ ലതീഷ് മോന്‍, അഭിലാഷ്, അനീഷ്, എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha
























