വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമച്ചെന്ന കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമച്ചെന്ന കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍ എന്നീ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.
കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം വലിയതുറ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമം ചുമത്തി കേസ് എടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ പോലീസില്‍ മൂന്നാം പ്രതിയാക്കിയിട്ടുള്ള സുജിത് നാരായണന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്.
പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരന്‍ എന്ന നിലയില്‍ ഇ പി ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍..
"
https://www.facebook.com/Malayalivartha
























