Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

പിണറായിയെ വട്ടം കറക്കി 3 പെണ്ണുങ്ങള്‍; അനിതയെ സഹായിച്ച കമ്പനിയുടെ ആപ്പീസ് പൂട്ടിച്ച് സര്‍ക്കാര്‍ പുതിയ സംഭവ വികാസങ്ങള്‍

23 JUNE 2022 10:40 AM IST
മലയാളി വാര്‍ത്ത

പിണറായിക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. ഒരു പണി തീരും മുമ്പ് തന്നെ അടുത്ത പണി കിട്ടിക്കൊണ്ടിരിക്കുന്നു. ആദ്യം സ്വപ്‌ന. പിന്നെ സരിത. സരിത പിണറായിയെ രക്ഷിക്കാനാണ് എത്തിയതെങ്കിലും. പ്രതിപക്ഷം ഇപ്പോള്‍ അതെടുത്തിട്ട് അലക്കുകയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തല കറങ്ങിയിരുന്ന പിണറായിയെ രക്ഷിക്കാന്‍ അവതാരപ്പിറവിയെടുത്തായിരുന്നു സരിത. ഒടുവില്‍ സരിതയെ കൊണ്ടു തന്നെ പറയിച്ചു ഞാന്‍ ആരുടെയും വക്കാലത്ത് എടുക്കാന്‍ വന്നതല്ല. ഇതില്‍ മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന്. ഇനി എത്രനാള്‍ ഈ നാടകം എന്ന് പറഞ്ഞിരിക്കുമ്പോഴാണ്. അല്‍പ്പം മങ്ങി നിന്ന അനിതാ പുല്ലയിലിന്റെ വരവ്. ലോക കേരളാ സഭയിലായിരുന്നു അവരുടെ എഴുന്നെള്ളത്ത്. നിയമസഭയിലെല്ലാം കയറി ഇറങ്ങി നടന്നു. ആരും കണ്ടില്ല മാധ്യമങ്ങളാണ് ആ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് ഇതോടെ വെട്ടിലായ പിണറായി പല വെട്ടലുകളും ആരംഭിച്ചിട്ടുണ്ട്.

മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തുതട്ടിപ്പുകേസിലെ ഇടനിലക്കാരിയായ അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തില്‍ കയറാന്‍ സഹായിച്ച സഭാ ടി.വി.യെ സഹായിക്കുന്ന കമ്പനിയുടെ കരാര്‍ റദ്ദാക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നത്. ഈ കമ്പനിയുടെ പ്രതിനിധിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയതോടെയാണ് ഈ വെട്ടി നിരത്തല്‍. എന്തു സംഭവിച്ചാലും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്ന പാര്‍ട്ടി. ഏന്തെങ്കിലും കേസില്‍ പെട്ടാല്‍ എല്ലാ തരത്തിലും അവരെ വെട്ടിപ്പുറത്താക്കുന്ന അതേ നയം തന്നെയാണ് ഇവിടെ തുടരുന്നതും.

ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, സ്പീക്കര്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സഭാ ടി.വി.ക്ക് സാങ്കേതികസഹായം നല്‍കുന്നതാണ് കമ്പനി. സഭാ ടി.വി.യുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ അനിത പുല്ലയിലുമായുള്ള അഭിമുഖം സംപ്രേഷണംചെയ്തതും വിവാദമായി. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ കമ്പനി.

സ്വപ്‌ന മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാമെന്ന് സരിത എസ്.നായര്‍. രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തുപറയും. സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചതാണെന്ന് തനിക്കറിയാമെന്നും ഇത് കോടതിക്ക് മുന്നില്‍ രഹസ്യമൊഴിയായി പറയുമെന്നും അത് പോലീസ് അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആര്‍.ഡി.എസിലെ ഉദ്യോഗസ്ഥരും ആണെന്നും സരിത ആരോപിച്ചു.

മുഖ്യമന്ത്രി ഇതിനകത്തില്ലെന്നും അവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അതുകൊണ്ട് ജാമ്യം കിട്ടുന്നില്ലെന്നുമാണ് ജയിലില്‍വെച്ച് സ്വപ്‌ന പറഞ്ഞത്. ജയിലില്‍ സ്വപ്‌ന പറഞ്ഞതുപോലെയുള്ള പീഡനങ്ങളൊന്നും തങ്ങളാരും കണ്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതെന്നും അറിയില്ല. താന്‍ വളരെക്കുറച്ച് കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

തന്നെപ്പോലെ പരാതിയുള്ള സ്ത്രീയാണ് സ്വപ്‌ന, സത്യമുണ്ടെങ്കില്‍ അവരുടെ കൂടെ നില്‍ക്കാന്‍ താന്‍ തയ്യാറാണ്. അവരുടെ കൈയില്‍ ഒരു തെളിവുമില്ല, ഒരു പേപ്പര്‍ പോലുമില്ല. ക്രൈം നന്ദകുമാറാണ് ഇത് കൊണ്ടുവരുന്നതെന്നും നന്ദകുമാറിന്റെ ഓഫീസിലാണ് ആദ്യ കൂടിക്കാഴ്ച നടന്നതെന്നും പറഞ്ഞിരുന്നു.

പി.സി. ജോര്‍ജ് സാറുമായി താന്‍ സംസാരിക്കാറുണ്ട്. ഇടയ്ക്കിടെ ഫോണ്‍ വിളിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് സ്വപ്നയെ അറിയാമോ എന്ന ചോദ്യം ചോദിച്ചത്. അന്ന് ചോദിച്ച ചോദ്യത്തില്‍ എനിക്ക് വന്ന സംശയത്തിലാണ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചത്.സ്വപ്‌ന തന്റെയടുത്ത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി ഇതിലൊന്നും ഇല്ലെന്നാണ്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഡോളര്‍ കടത്തിനെക്കുറിച്ച് മാത്രം പറഞ്ഞത്. അവര്‍ രഹസ്യമൊഴി നല്‍കിയ ശേഷം ബിരിയാണി ചെമ്പ് അടക്കമുള്ള കാര്യങ്ങള്‍ വന്നു. എന്റെ പേര് വരുന്നുവെന്ന് പറയുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സീരിസായി അത് വരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സരിത പറഞ്ഞു.

എന്തുകൊണ്ടാണ് തന്റെ പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും സരിത പ്രതികരിച്ചു. ഒന്നുകില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായിരിക്കാം, അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതിയാകാമെന്നും സരിത പറഞ്ഞു.

നേരത്തെ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് അല്ലാതെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞദിവസം സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. അതേസമയം, കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിതയുടെ പ്രതികരണം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (18 minutes ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (28 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (32 minutes ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (42 minutes ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (6 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (6 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (6 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (7 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (10 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (10 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends