സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..

സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഗുസിലിയാംപര തഹസീൽദാർ എം. അയ്യാസാമിക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.ഡിണ്ടിഗൽ ജില്ലയിലുള്ള കുജിലിയമ്പാറയിൽ സിപിഎമ്മുകാരുടെയും സിപിഐക്കാരുടെയും എണ്ണമെടുക്കാൻ വിചിത്ര ഉത്തരവുമായി തഹസിൽദാർ. വിവാദ ഉത്തരവ് പുറപ്പെടുവിച്ച തഹസിൽദാർ അയ്യാസാമിയെ ഉടനടി പദവിയിൽ നിന്നും നീക്കണമെന്ന് ഡിണ്ടിഗലിൽ നിന്നുള്ള സിപിഎം ലോക്‌സഭാ എംപി ആർ. സച്ചിതാനന്ദം ആവശ്യപ്പെട്ടു.
കുജിലിയമ്പാറ താലൂക്കിനു കീഴിലുള്ള എല്ലാ ഗ്രാമങ്ങളിലെയും സിപിഐ, സിപിഎം പാർട്ടികളിലെ അംഗങ്ങളുടെ പേരും വിലാസവും അടിയന്തരമായി ശേഖരിച്ച് സമർപ്പിക്കാനായിരുന്നു തഹസിൽദാർ അയ്യാസാമിയുടെ വിവാദ ഉത്തരവ്.ഡപ്യൂട്ടി തഹസിൽദാർമാർ, സോണൽ സബ് തഹസിൽദാർമാർ, റവന്യു ഇൻസ്പെക്ടർമാർ എന്നിവർക്കാണ് നിർദേശം നൽകിയത്. റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ഗ്രാമ സഹായികൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഉത്തരവിലുണ്ടായിരുന്നു.
ഔദ്യോഗിക ഉത്തരവിന്റെ പകർപ്പ് തന്റെ ഫെയ്സ്ബുക്കിൽ പേജിൽ പങ്കുവച്ചാണ് ഡിണ്ടിഗൽ എംപി ആർ. സച്ചിതാനന്ദം റവന്യു വകുപ്പിനെതിരെയും തഹസിൽദാർക്കെതിരെയും രംഗത്തെത്തിയത്.പഴയ ബ്രിട്ടിഷ് കാലത്തെ ഫിംഗർപ്രിന്റ് ആക്ട് നിലവിലിരുന്നപ്പോഴോ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നിരോധനമുണ്ടായിരുന്ന കാലത്തോ പോലും ഒരു തഹസിൽദാർമാരും ഇത്തരമൊരു ജനാധിപത്യവിരുദ്ധമായ സർക്കുലർ ഇറക്കിയിട്ടില്ലെന്നും സച്ചിതാനന്ദം പറഞ്ഞു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തമിഴ്‌നാടു മുഖ്യമന്ത്രി വിജയ്,
റവന്യു വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.തഹസീൽദാർ എന്തിനാണ് ഇത്തരമൊരു ഉത്തരവ് നൽകിയതെന്ന് അറിയില്ലെന്ന് തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രതികരിച്ചു. തഹസീൽദാറിന്റെ ഉത്തരവിന്റെ പശ്ചാത്തലവും ലക്ഷ്യവും സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























