Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

പിണറായിക്ക് ചങ്കിടിപ്പേറി! സരിത വീണ്ടും കത്തിച്ചു... സ്വപ്നയെ തിരിഞ്ഞ് കൊത്തി... പിസിക്ക് പിന്നിൽ തിമിം​ഗലങ്ങൾ... പിടിവിട്ട് സ്വപ്ന സുരേഷ്; പിണറായിക്ക് വേണ്ടി സരിതയും

24 JUNE 2022 12:51 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ്. നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തി. അഥിനു ശേഷം പുറത്തെത്തി മാധ്യമങ്ങൾക്ക് മുന്നിൽ എന്തൊക്കെയാണ് എന്നുള്ലത് തുറന്ന് പറഞ്ഞിരിക്കുകയാമ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് മൊഴി നൽകിയത്. കേസിൽ സാക്ഷിയായിട്ടാണ് സരിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സരിത ഞെട്ടിക്കുന്ന വിവരങ്ങൾ മനസ്സിലാക്കിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയക്കാർ ഇതിനുള്ളിൽ ഇല്ലെന്ന് സരിത. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ വച്ചാണ് പ്ലാനിം​ഗ്. ഒരു രാഷ്ട്രീയക്കാരൻ ഉണ്ട് പേര് വെളിപ്പെടുത്താൻ നിർബന്ധിക്കരുത്. 164ൽ അത് നൽകിയിട്ടുണ്ട്. വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. സരിതയെ പിസി വിളിച്ച് ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകളുണ്ടെന്നും മാനസികമായി വിഷമിപ്പിച്ച പല കാര്യങ്ങളും ഉണ്ടായി. പിസിയല്ല അതിലും വലിയ തിമിം​ഗലങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്ന് സരിത. അന്താരാഷ്ട്ര ശാഖകൾ ഉള്ള ഒരു ടീമാണ് ഇതിന് പിറകിൽ.

സാമ്പത്തിക തിരിമറിയാണ് ഈ കേസിന്റെ ആധാരമെന്ന് സരിത. കാശു മുടക്കിയവർക്ക് സ്വർണം കിട്ടാതെ വന്നപ്പോഴുള്ള സംഭവ വികാസങ്ങളാണ്. സ്വപ്നയ്ക്ക് ഇത് രാഷ്ട്രീയ പേരിതമല്ല, ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് സരിത. സ്വപ്നയ്ക്ക് മുന്നിൽ രണ്ട് വഴികളുണ്ട്, അതിൽ ഒന്ന് അവർ തെരഞ്ഞെടുത്തു. അടുത്തത് സ്വർണം തിരിച്ച് കൊടുക്കുക എന്നതാണ്. അത് കഴിയാത്തത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു. ആരോപണങ്ങളിൽ അതുകൊണ്ട് കഴമ്പില്ല എന്നാണ് അവർ അവകാശപ്പെടുന്നത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഡാലോചനാ കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്‍റെ തീരുമാനം.

സ്വപ്നയെ കൂടാതെ പിസി ജോർജ്ജിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ രാഷ്‌ട്രീയ ഗൂഢാലോചനയെന്നാണ് കേസ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ ഉൾപ്പെട്ട കെ.ടി ജലീലാണ് പരാതിക്കാരൻ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, മറുഭാ​ഗത്ത് സ്വപ്ന നൽകിയ മൊഴിയെ ആസ്പദമാക്കി അന്വേഷണം പുരോ​​ഗമിക്കുകയാണ്. ഇ.ഡിയുടെ കേസില്‍ വസ്‌തുതകള്‍ ബോധ്യപ്പെടുന്നപക്ഷം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്നു മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്‌. അതിനു കേന്ദ്രത്തിന്റെ രാഷ്‌ട്രീയ താത്‌പര്യവും പ്രധാനമാണ്‌. രാഹുല്‍ ഗാന്ധിയെ ഇ.ഡി. വിളിച്ചുവരുത്തി ദിവസങ്ങളായി ചോദ്യം ചെയ്യുകയാണ്‌. അതിനാല്‍, സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രിയില്‍ നിന്നു വിശദീകരണം തേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതേസമയം, സ്വപ്‌ന രഹസ്യമൊഴിയിലുള്ള കാര്യങ്ങള്‍ തങ്ങളുടെ മുന്നില്‍ ആവര്‍ത്തിക്കുമോ എന്നാണ്‌ ഇ.ഡി. ഉറ്റുനോക്കുന്നത്‌. ഡോളര്‍ കടത്തുകേസിലെ രഹസ്യമൊഴിയിലുള്ളതിനേക്കാള്‍ കൂടുതലായി എന്തെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പുതിയ രഹസ്യമൊഴിയിലുണ്ടെങ്കില്‍ മാത്രമേ ഇ.ഡി. അന്വേഷണത്തിനു സാധ്യതയുള്ളൂ.

ഇന്നലെ സ്വര്‍ണക്കടത്തിന്റെ മറവിലെ കള്ളപ്പണ ഇടപാട്‌ കേസില്‍ സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറ്റേറ്‌ ചോദ്യംചെയ്‌തു. ചോദ്യംചെയ്യല്‍ ഇന്നും തുടരും. ഇന്നലെ 11 നു ആരംഭിച്ച ചോദ്യംചെയ്യല്‍ രണ്ടുമണിവരെ നീണ്ടു. അഭിഭാഷകനെ കണ്ടശേഷമായിരുന്നു സ്വപ്‌ന സുരേഷ്‌ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്‌. സ്വപ്ന മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യ മൊഴി സംബന്ധിച്ചാണ് മൊഴിയെടുക്കൽ.

രഹസ്യമൊഴി പകർപ്പ് ഇ ഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രി, ഭാര്യ,മകൾ, മകൻ എന്നിവരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ചകൾ നടത്തി പല കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്നും, ദുബായിലേക്ക് പോകുമ്പോൾ 2016ൽ മുഖ്യമന്ത്രി മറന്നു വച്ച ബാഗിൽ കറൻസിയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവർക്കെതിരെയും സ്വപ്നയുടെ സത്യവാങ്മൂലത്തിലും വിവരങ്ങളുണ്ടായിരുന്നു. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിന്ന സ്വപ്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയ കാര്യങ്ങളെ കുറിച്ചും ഇ ഡിക്ക് മുന്നിൽ വിശദീകരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (4 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (5 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (6 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (6 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (7 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (7 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (9 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (9 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (9 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (9 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (9 hours ago)

Malayali Vartha Recommends