'എന്തിനാടാ ദ്രോഹി കൊന്നത്' ഉദയ കുമാറിന് നേർക്ക് പല്ലിറുമ്മി നാട്ടുകാർ...!!! കൊലയ്ക്ക് മുന്നേ സരസാളിന്റെ വീട്ടിൽ ഒരു പെണ്ണുമായി 'അയാളെത്തി'; പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്!!!

സ്വർണമൂക്കുത്തി മോഷ്ടിക്കാൻ വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പിനിടെ നാടകീയമായ സംഭവങ്ങൾ . അരപ്പവന്റെ മൂക്കുത്തിക്കുവേണ്ടി 66-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കുളിമുറിയിലിട്ട് കത്തിച്ച് കുഴിച്ചുമൂടി എന്നത് നാട്ടുകാർക്കും നടുക്കമുണ്ടാക്കി. പകുതി കത്തിയ ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു.
സംശയമുള്ളവരുടെ പട്ടികയിലുണ്ടായിരുന്ന ഉദയകുമാർ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫായിരുന്നു. സരസാളിനെ കാണാനില്ലെന്ന വിവരം ഇതിനോടകം പരിസരവാസികൾ അറിഞ്ഞിരുന്നെങ്കിലും ശനിയാഴ്ച ന്യൂകോളനിയിലേക്ക് കൂടുതൽ പോലീസുകാർ വന്നപ്പോഴാണ് പ്രതി അയൽവാസിതന്നെയെന്ന് നാട്ടുകാർ ഉറപ്പിച്ചത്.
സംഭവം നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് ഉദയകുമാറിന്റെ സഹോദരൻ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിലെത്തിയിരുന്നു . ആ പെൺകുട്ടിക്കു സരസാൾ ഒരു സാരി നൽകിയിരുന്നു. സാരിയുടെ പണം ചോദിക്കാനാണു സരസാൾ ഉദയകുമാറിന്റെ വീട്ടിലെത്തിയത്. വീടിന്റെ സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന സരസാളിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതി പൊലീസിനോടു പറഞ്ഞു.
എല്ലാവരോടും സൗഹൃദപരമായി പെരുമാറിയിരുന്ന സരസാളിന്റെ മരണം പ്രദേശവാസികളെ നടുക്കി . സംഭവത്തിലെ മുഴുവൻ സത്യാവസ്ഥയും പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചിലർ തെളിവെടുപ്പിനിടെ ഉദയകുമാറിനുനേരേ പൊട്ടിത്തെറിച്ചു.
https://www.facebook.com/Malayalivartha
























