Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ല; ആര്‍.എസ്.എസ്. പ്രസിദ്ധീകരണത്തില്‍ ലേഖനം വന്നതോടെ പ്രതിഷേധം അറിയിച്ച് കെ.സി.ബി.സി.യുടെ ജാഗ്രതാ കമ്മിഷന്‍ രംഗത്ത്

24 JUNE 2022 08:36 AM IST
മലയാളി വാര്‍ത്ത

വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ലെന്ന് ആര്‍.എസ്.എസ്. പ്രസിദ്ധീകരണത്തില്‍ ലേഖനം വരികയുണ്ടായി. പിന്നാലെ ഇതിനെതിരേ കെ.സി.ബി.സി.യുടെ (കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) ജാഗ്രതാ കമ്മിഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. കത്തോലിക്കാസഭയെ അവഹേളിക്കാന്‍ ശ്രമിച്ച ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് വീണ്ടും വെളിപ്പെടുന്നതെന്നു കമ്മിഷന്‍ പ്രതികരിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ ജീവചരിത്രം അനുസരിച്ച് കന്യാകുമാരിയിലെ നാട്ടാലം സ്വദേശിയായ നീലകണ്ഠപ്പിള്ള, ഏലങ്കം വീട് എന്ന നായര്‍ കുടുംബത്തിലെ അംഗമായിരുന്നുവെന്നു 'കേസരി'യില്‍ വ്യക്തമാക്കുകയാണ്. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം ഖജനാവിലെ പണം ധൂര്‍ത്തടിച്ചു ജയിലിലാവുകയായിരുന്നു. മതംമാറിയാല്‍ മോചിതനാക്കാമെന്ന പാതിരിമാരുടെ പ്രലോഭനത്താലാണ് അദ്ദേഹം ദേവസഹായം പിള്ളയായി മാറിയത്. ഇതേതുടര്‍ന്ന്, തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായി.

എന്നുമാത്രമല്ല പള്ളിപ്പണിക്കായി വന്‍തോതില്‍ തേക്കുകള്‍ മുറിച്ചുമാറ്റിയെന്നും വൈകാതെ ജോലിപോയെന്നും ലേഖനത്തില്‍ പറയുന്നു. കുളച്ചല്‍ യുദ്ധത്തില്‍, ഡച്ചുകാരുമായി ചേര്‍ന്ന് തിരുവിതാംകൂറിനെതിരേ പോരാടിയ ക്യാപ്റ്റന്‍ ഡിലനോയി പിന്നീട് രാജാവിന്റെ വിശ്വസ്തനായി മരുകയുയായിരുന്നു.

ക്രിസ്തുമത പ്രചാരകനായി ദേവസഹായംപിള്ള തന്നെ കാണാനെത്തിയപ്പോള്‍ തന്നെ സംശയംതോന്നിയ ഡിലനോയി തടവിലാക്കുകയായിരുന്നു. വിചാരണയ്ക്കുശേഷം രാജാവ് വെടിവെച്ചുകൊല്ലാന്‍ വിധിച്ചു. മതംമാറിയതിനുള്ള ആത്മബലിയായിരുന്നില്ല ദേവസഹായം പിള്ളയുടേത്. സത്പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ, മതംമാറിയെന്ന ഒറ്റക്കാരണത്തില്‍ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയാണ് ചെയ്തത്.

അതോടൊപ്പം തന്നെ ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് അദ്ദേഹത്തെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്‍ നടപടി എന്നത്. മത താത്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവസഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താത്പര്യം കുപ്രസിദ്ധമാണ്. തോമാശ്ലീഹ കേരളത്തില്‍ വന്നുവെന്ന കഥ കത്തോലിക്കാ സഭയുടെ വ്യാജചരിത്ര നിര്‍മാണത്തിനു മികച്ച ഉദാഹരണമാണ്- എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

അതേസമയം ശത്രുസ്ഥാനത്തു നിര്‍ത്തി, കത്തോലിക്കാ വിശ്വാസികളോടു വിരോധമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് ഈ ലേഖനത്തിലും തുടരുന്നതെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷന്‍ പ്രതികരിക്കുകയുണ്ടായി. ക്രൈസ്തവ സന്ന്യസ്തര്‍ക്ക് സന്ന്യാസവസ്ത്രം ധരിച്ച് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍കഴിയാത്ത സാഹചര്യമുണ്ടാകാന്‍ കാരണം ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ് നടന്നത്. അക്രമങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും പിന്നില്‍ ആര്‍.എസ്.എസ്. അനുബന്ധ സംഘടനകളാണെന്നു വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (4 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (5 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (6 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (6 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (7 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (7 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (9 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (9 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (9 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (9 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (9 hours ago)

Malayali Vartha Recommends