മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് സ്വപ്നയ്ക്കുള്ളതെന്ന ആരോപണവുമായി കെ.ടി. ജലീലിന്റെ പരാതി; ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി സ്വപ്നയ്ക്കെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതോടെ തനിക്കെതിരെ കുറേ ജാമ്യമില്ലാത്ത കേസുകൾ രജിസ്റ്റർ ചെയ്തു; വീണ്ടും അഴിക്കുള്ളിലാക്കാൻ ശ്രമം! ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്‍ന സുരേഷ്

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷ്. വീണ്ടും മറ്റൊരു നിർണ്ണായക നീക്കം നടത്തുകയാണ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതോടെ തനിക്കെതിരെ കുറെ കേസുകൾ രജിസ്റ്റർ ചെയ്തെന്നും ആ കേസിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ കൂട്ടിച്ചേർത്തെന്നും സ്വപ്ന സുരേഷ് ആരോപിക്കുകയാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് സ്വപ്‍ന.
മുഖ്യമന്ത്രിക്കും കുടുംബവും കൂടാതെ മുൻമന്ത്രി കെ.ടി. ജലീൽ ,മുൻ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴി കൊടുത്തിട്ടായിരുന്നു സ്വപ്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് സ്വപ്നയ്ക്കുള്ളതെന്ന ആരോപണവുമായി കെ.ടി. ജലീൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്.
ഇതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക് പോയപ്പോൾ അറിയുവാൻ സാധിച്ചത് ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നാണ്. എന്നാൽ ഹർജിയിലെ തുടർ നടപടി അവസാനിപ്പിച്ചിരുന്നു. അത് കഴിഞ്ഞ് വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിച്ച് വ്യക്തികളുടെ യശസ് കളങ്കപ്പെടുത്തൽ, (ക്രമസമാധാനം തകർക്കാനോ സർക്കാരിനെതിരെ കുറ്റം ചെയ്യാനോ ജനങ്ങളെ പ്രേരിപ്പിക്കൽ എന്നീ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ കൂടി ചുമത്തിയെന്നാണ് സ്വപ്ന പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഈ കേസിൽ ഇന്നലെ രാവിലെ 11ന് ഹാജരാകാൻ എറണാകുളം അസി. കമ്മിഷണർ നൽകിയ നോട്ടീസ് കൊടുത്തിരുന്നു. ഈ നോട്ടീസിൽ നിന്നാണ് ജാമ്യം കിട്ടാത്തത് കുറ്റങ്ങൾ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നും സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം സംരക്ഷണം തേടി സ്വപ്ന നൽകിയ ഹർജി 29ലേക്ക് മാറ്റിയിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ താൻ വെളിപ്പെടുത്തലുകൾ നടത്തിയതോടെ ജീവന് ഭീഷണിയുണ്ട്.
അതുകൊണ്ട് കേന്ദ്ര ഏജൻസികളുടെ സംരക്ഷണം വേണമെന്നാവശ്യവുമായി സ്വപ്‌ന സുരേഷ് ഹർജി നൽകിയിരുന്നു. ആ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 29ലേക്ക് മാറ്റിയിരിക്കുകയാണ് . കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണ്ടെന്നും കേന്ദ്ര ഏജൻസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നുമായിരുന്നു സ്വപ്‌നയുടെ ഉന്നയിച്ച് ആവശ്യം. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഇ.ഡിയുടെ അഡ്വക്കേറ്റ് വിശദമാക്കി . ഇന്നലെ സ്വപ്നയുടെ വക്കീൽ ഹാജരാകാൻ അസൗകര്യം അറിയിച്ചതോടെ ഹർജി മാറ്റുകയായിരുന്നു.
മതസ്‌പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പൊലീസ് കേസിൽ സ്വപ്നയുടെ വക്കീൽ ആർ. കൃഷ്‌ണരാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ജൂൺ 29ലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈക്കോടതി അഡ്വക്കേറ്റ് വി.ആർ. അനൂപ് നൽകിയ പരാതിയിലാണ് അഡ്വ. കൃഷ്‌ണരാജിനെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി സി ജോര്‍ജും ശ്രമിച്ചുവെന്ന കേസിൽ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് കിട്ടിയതായി വിവരം പുറത്ത് വരികയാണ്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയാണ് പ്രത്യേക സംഘം എസ്പി മധുസൂദനന് കോടതി നല്‍കിയത്.
https://www.facebook.com/Malayalivartha
























