സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാരുടെ സമരം.. സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ചെയ്തിരുന്നവരാണ് സമരം ചെയ്യുന്നത്, ജോലിയില്‍ നിന്നും പിരിച്ചു വിട്ടവര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം

സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാരുടെ സമരം. 2004 മുതല്‍ 2021 വരെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ചെയ്തിരുന്നവരാണ് സമരം ചെയ്യുന്നത്.
ജോലിയില്‍ നിന്നും പിരിച്ചു വിട്ടവര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. റോഡ് ഉപരോധത്തെ തുടര്‍ന്ന് എംജി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. 40 മുതല്‍ 80 ശതമാനം വരെ അംഗവൈകല്യമുള്ളവര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സമരം ആരംഭിച്ചത്.
ഇതിന് മുന്‍പ് രണ്ട് പ്രാവശ്യം സമരം ചെയ്തുവെങ്കിലും പാഴ് വാഗ്ദാനം നല്‍കി കബളിപ്പിച്ചുവെന്നും മന്ത്രിയോ ചീഫ് സെക്രട്ടറിയോ ചര്‍ച്ചയ്ക്ക് എത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍.
"
https://www.facebook.com/Malayalivartha
























