നിയമസഭയില്‍ രണ്ടാം ദിനം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി.... ഉച്ചക്ക് ഒരു മണിക്ക് ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍

നിയമസഭയില്‍ രണ്ടാം ദിനം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി.
ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. സ്വപ്നയുടെ രഹസ്യ മൊഴി തിരുത്തിക്കാന്‍ നീക്കം നടന്നു. വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരനേയും ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ചോദ്യോത്തരവേള കഴിഞ്ഞ ഉടന്‍ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ വായിച്ചു. അതിനു ശേഷം മഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കാന്‍ എഴുന്നേറ്റു. ഇത് നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണ്. എങ്കിലും നിയമ സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് നിലപാട് അദ്ദേഹം സ്വീകരിച്ചു. ഉച്ചക്ക് ഒരു മണിക്ക് ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ അറിയിച്ചു. രണ്ടു മണിക്കൂറാണ് ചര്‍ച്ചക്ക് സമയം അനുവദിച്ചത്.
തുടര്‍ന്ന് ശ്രദ്ധക്ഷണിക്കല്‍ നടക്കുകയാണ്. ബഫര്‍ സോണുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ശ്രദ്ധക്ഷണിക്കല്‍. പാറശ്ശാല എം.എല്‍.എ സി.കെ ഹരീന്ദ്രനാണ് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചത്. അതിന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കുകയാണ്. ഒരു ശ്രദ്ധക്ഷണിക്കല്‍ കൂടിയുണ്ട്. അതിനു ശേഷം സബ്മിഷനിലേക്ക് കടക്കും.
പിന്നീട് ധനാഭ്യര്‍ഥന ചര്‍ച്ച നടക്കും. അതിനു ശേഷം അടിയന്തര പ്രമേയ ചര്‍ച്ചയും ശേഷം ധനാഭ്യര്‍ഥന ചര്‍ച്ച തുടരുകയും ചെയ്യും. അതിനിടെ പ്രതിപക്ഷ എം.എല്‍.എമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയത് സഭാ ചട്ടത്തിന് എതിരാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























