നല്ല ബസ്റ്റ് വിദ്യാഭ്യാസ മന്ത്രി ഭൂലോക വിടുവായത്തം പറഞ്ഞ് പണി വാങ്ങിക്കൂട്ടി ശിവന്‍കുട്ടി പിണറായിക്ക് 'കൂനിന്മേല്‍ കുരു'

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാക്കിയെന്ന്. ആരൊക്കെ ജയിക്കണം ജയിക്കരുത് എന്ന് മന്ത്രി ശിവന്‍ കുട്ടിയാണോ വീട്ടിലിരുന്ന് ഗണിച്ച് കൊടുക്കുന്നത്. പൊട്ടത്തരം പറഞ്ഞ് ഇതാധ്യമായൊന്നുമല്ല ശിവന്‍ കുട്ടി രംഗത്തിറങ്ങുന്നത് എന്നുപറഞ്ഞ് ഒരു മന്ത്രിയാകുമ്പോള്‍ പറയുന്ന കാര്യത്തെ കുറിച്ച് സാമാന്യ ധാരണ എങ്കിലും വേണ്ടേ..
കഴിഞ്ഞ വര്‍ഷം ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നുമാണ് മന്ത്രി പറഞ്ഞത്. നിയമസഭാ ഹാളില്‍ സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇത്രേം മണ്ടന്‍ പരാമര്‍ശം അദേഹം നടത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു വിവാദ പരാമര്‍ശമാണ്. അങ്ങനെ കുട്ടികളുടെ റിസള്‍ട്ടില്‍ സര്‍ക്കാര്‍ കൈ കടത്തുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍ ഈ പറഞ്ഞത് ശിവന്‍ കുട്ടിയായതുകൊണ്ടാണ് ഇത് പൊട്ടത്തരമാകാനുള്ള സാധ്യതയായി പലരും വിലയിരുത്തുന്നത്.
ഈ പൊട്ടത്തരം വളരെ വിശദമായാണ് മന്ത്രി പറയുന്നതെന്നുള്ളതാണ് ഏറ്റവും വലിയ കോമഡി. 'കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ട്', ദേശീയ തലത്തില്‍ തന്നെ അംഗീകാരമുള്ള പരീക്ഷ ഫലമാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചു. അപ്പൊ കുട്ടികളൊക്കെ ഡമ്മികള്‍ വിദ്യാഭ്യാസ വകുപ്പ് അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് മാര്‍ക്ക് ഇടുന്നത്. കുട്ടികള്‍ എഴുതുന്നതിനൊന്നും ഒരു വിലയും ഇല്ലേ. എന്തൊക്കെയാണ് ഇയാളീ പറയുന്നതെന്നുള്ളതാണ്.
ഇങ്ങനെയുള്ള പൊട്ടത്തരം പറയുന്നവര്‍ മറ്റു പല കാര്യങ്ങളിലും അഭിപ്രായം പറയുമ്പോള്‍ അതും തമാശയായും കോമഡിയുമായേ എല്ലാവരും എടുക്കുകയുള്ളു. ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസനെ തഴയുന്നു എന്നുള്ള കാര്യം കേരളത്തിലെ എല്ലാവരും ഉയര്‍ത്തിക്കാട്ടേണ്ട വിഷയമാണ്. ഇക്കാര്യത്തിലും ശിവന്‍ കുട്ടി അഭിപ്രായം പറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ നടപടി വേണ്ട ഈ കാര്യത്തില്‍ മന്ത്രിയാണെങ്കിലും ഇത്തരം പൊട്ടത്തരം വിളിച്ചു പറയുന്നവര്‍ അഭിപ്രായം വിളിച്ചു പറഞ്ഞാല്‍ ആരാണ് അതിനെ മുഖവിലയ്‌ക്കെടുക്കാന്‍ പോകുന്നത്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം നല്‍കിയത്. ആ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ 77 റണ്‍സ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ശിവന്‍ കുട്ടി പറഞ്ഞ കാര്യമാണ്. കേരളം ബിസിസിഐയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട കാര്യമാണ്. പക്ഷേ ഈ കാര്യം ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്നൊരാള്‍ പറയുമ്പോള്‍ അതിന്റെ പ്രസക്തി വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്യപ്പെടില്ലെന്നതാണ് പ്രധാനമായും ഉയര്‍ത്തപ്പെടുന്ന വിമര്‍ശനം.
https://www.facebook.com/Malayalivartha
























