കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരമേഖലകളില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസവും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മുതല്‍ 115.5 മില്ലീ ലിറ്റര്‍വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ലെങ്കിലും തിരുവനന്തപുരത്തും മഴ ലഭിക്കും.
നേരത്തെ ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തായതിന്റെ ഫലമായി മഴ വീണ്ടും ശക്തമാകുകയായിരുന്നു.
അതേസമയം തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂന മര്‍ദ്ദപാത്തി ചുരുങ്ങിയിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ശക്തമായ കടല്‍ക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാല്‍ തീരമേഖലകളില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കേരള തീരത്ത് നാളെ രാത്രിവരെ 3.3 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം .
"
https://www.facebook.com/Malayalivartha






















