വാക്സിന്‍ എടുത്തതിലും ഗുണനിലവാരത്തിലും അപാകതയില്ല... നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വാക്സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് റിപ്പോര്‍ട്ട്....

നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വാക്സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് റിപ്പോര്‍ട്ട്. മരിച്ച പെണ്‍കുട്ടിയ്ക്ക് പേവിഷബാധയേറ്റിരുന്നെന്നും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്സിന്‍ എടുത്തതിലും ഗുണനിലവാരത്തിലും അപാകതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മിയാണ് (19) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലായ് 30ന് പുലര്‍ച്ചെ മൂന്നിന് മരിച്ചത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ ബി.സി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.
ആദ്യം വാക്സിന്‍ നല്‍കിയ സമയത്ത് തന്നെ പെണ്‍കുട്ടിയുടെ മുറിവില്‍ സിറം നല്‍കിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായിട്ടില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് വാക്സിന്‍ നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സിറം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയുണ്ടായി.
കഴിഞ്ഞ മേയ് 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ ശ്രീലക്ഷ്മിയ്ക്ക് അയല്‍വീട്ടിലെ നായയുടെ കടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം വാക്‌സിന്‍ എടുക്കുകയും ചെയ്തു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് മരണപ്പെട്ടു.
അതേസമയം, പെണ്‍കുട്ടിയുടെ മുറിവിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പരിക്കിന്റെ ആഘാതത്തെക്കുറിച്ച് ചികിത്സിച്ച ആശുപത്രികള്‍ അറിയിച്ചില്ലെന്നും ശ്രീലക്ഷിയുടെ അച്ഛന്‍ പറയുന്നു.
"
https://www.facebook.com/Malayalivartha






















