മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് പിണറായി വിജയൻ, പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് പി.സി ജോര്‍ജിന്റെ ഭാര്യ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിലായതിന് പിന്നാലെ പിണറായിക്കെതിരെ ആഞ്ഞടിച്ച് പി.സിയുടെ ഭാര്യ ഉഷ രംഗത്ത്. പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ജോര്‍ജിന്‍റെ ഭാര്യ ഉഷ ആരോപിച്ചു.മുഖ്യമന്ത്രിയുടെ കളിയാണിത്. ഇതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ്. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും ഉഷ പറഞ്ഞു.
എന്നാൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ് പറഞ്ഞു. ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി ആരോപിച്ചു. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
https://www.facebook.com/Malayalivartha


























