Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇഡി മാമാ വാവാ... പീഡന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജ് നിര്‍ണായക നീക്കത്തില്‍; ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും; ആഞ്ഞടിക്കാനൊരുങ്ങി കുടുംബം; പറയാന്‍ ബാക്കി വച്ചിരുന്നത് വെട്ടിത്തുറന്ന് പറയും

03 JULY 2022 09:38 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഇന്നും പിസി ജോര്‍ജ് തന്നെ താരമാകുകയാണ്. പിഡനകേസില്‍ പിസി ജോര്‍ജിനെ വളരെ വേഗം അറസ്റ്റ് ചെയ്യുമ്പോള്‍ എല്ലാ മാരണങ്ങളും ഒഴിഞ്ഞെന്നാണ് കരുതിയത്. എന്നാല്‍ കണ്ണടച്ച് തുറക്കും മുമ്പ് പിസി ജോര്‍ജ് പുറത്തിറങ്ങിയിരിക്കുകയാണ്.

പുറത്തിറങ്ങിയ പിസി ജോര്‍ജ് മുറിവേറ്റ പാമ്പിനെ പോലെയാണ്. ലൈംഗിക പീഡന കേസില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ ഇന്നലെ ഉച്ചക്കാണ് ജോര്‍ജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ രാത്രി പ്രോസിക്യൂഷന്‍വാദങ്ങള്‍ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.



അതേ സമയം പി.സി.ജോര്‍ജ്ജിനെതിരായ പീഡനപരാതിയില്‍ തന്റെ കൈയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. കൃത്യമായ തെളിവോട് കൂടിയാണ് പൊലീസിന് പരാതി നല്‍കിയത്. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളത് ടെലിഫോണ്‍ സംഭാഷണങ്ങളിലുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പിനിടെ പിസി ജോര്‍ജ്ജ് എന്നെ വിളിച്ച് ഈരാറ്റുപ്പേട്ടയിലെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. പിസി ജോര്‍ജ്ജ് ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യല്ലിന് വരുന്നുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. സംഭവം നടന്നത് മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു. അതിനാലാണ് മ്യൂസിയം സ്‌റ്റേഷനില്‍ തന്നെ പരാതി കൊടുത്തത്.


164 എ പ്രകാരം രഹസ്യമൊഴി നല്‍കിയ ആളാണ് ഞാന്‍. കോടതി മുന്‍പാകെ ഒപ്പിട്ട് നല്‍കിയ മൊഴിയാണത്. അതില്‍ മാറ്റിപ്പറഞ്ഞാല്‍ കോടതിക്ക് മുന്നില്‍ ഉത്തരവാദിത്തം പറയേണ്ടത് ഞാനാണ്. സ്വര്‍ണക്കടത്ത് കേസില്‍ എനിക്ക് യാതൊരു പങ്കുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ വിചാരണ നടക്കുന്ന കേസിലെ പ്രതിയാണ് ഞാനും. പക്ഷേ ഡോളര്‍ കടത്ത് പോലെയുള്ള ദേശദ്രോഹ കേസുകളില്‍ ഞാനില്ല. യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ എന്നെ വലിയ രീതിയില്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരുണ്ട്. പിസി ജോര്‍ജ്ജ് എന്റെ ശത്രുവല്ല.

ഷോണ്‍ ജോര്‍ജ്ജ് പറയുന്നത് ശരിയാണ്. പിസിയോട് നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്ത ആളാണ് ഞാന്‍. പക്ഷേ ഷോണിനറയില്ല എന്നോട് വ്യക്തിപരമായി അദ്ദേഹം എങ്ങനെയാണ് പെരുമാറിയത് എന്ന്. സ്വപ്നയും ഞാനും എല്ലാം വീട്ടില്‍ വന്നിട്ടുണ്ടെന്ന് ജോര്‍ജ്ജിന്റെ ഭാര്യ ഇന്നു പറഞ്ഞു. അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുന്നു ഞങ്ങള്‍ക്കെല്ലാം ആ വീട്ടില്‍ വരാന്‍ അവസരമുണ്ടായിരുന്നു എന്ന്. ചാനലുകാര്‍ക്ക് മുന്നില്‍ വന്ന് കുറേ ആരോപണം ഉന്നയിച്ച് പോകുന്നയാളല്ല ഞാന്‍. സ്വര്‍ണക്കടത്ത് കേസില്‍ എന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു പിസി. ഞാന്‍ സ്വപ്നയ്കക്ക് വേണ്ടി സംസാരിക്ക് ബാക്കി പാര്‍ട്ടി ഇടപെട്ടോളും എന്ന് പിസി ജോര്‍ജ്ജ് പറഞ്ഞാല്‍ അതേപ്പടി കേട്ട് ചെയ്യാന്‍ ഞാന്‍ മണ്ടിയല്ല.



ഒരു സാധാരണ സാമ്പത്തിക കുറ്റകൃത്യ കേസില്‍ പ്രതിയായ എന്നെ അറുപത് പൊലീസുകാരുടെ സുരക്ഷയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കോടതികളില്‍ കൊണ്ട് നടന്നത് എന്തിന് വേണ്ടിയാണ്. ഞാന്‍ എന്തിനാണ് സ്വര്‍ണക്കടത്ത് കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്? 2014ല്‍ ഞാന്‍ ജയിലില്‍ നിന്നിറങ്ങിയത് മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും പിസി ജോര്‍ജ്ജുമായി വിളിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (53 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (5 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends