ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ബിഗ് ബോസ്സ് മത്സരരാർത്ഥിയായിരുന്ന റോബിനുമായി ബന്ധപ്പെട്ട് ഒരു പ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റോബിൻ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടിരിക്കുകയാണ്.വലിയ ഒരു അപകടമാണ് നടന്നതെങ്കിലും ഭാഗ്യവശാൽ യാതൊരു പരുക്കുകളുമില്ലാതെ അദ്ദേഹം രക്ഷപെട്ടിരിക്കുകയാണ്. ഒരു ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് വാഹനം അപകടത്തിപെട്ടത്.
കാർ സ്കിഡ് ആയി പോയതാണ്. റോഡിൽ നിന്നും സ്കിഡ് ആയി ഒരു ഇറക്കത്തിലേക്ക് കാർ ചെന്നിറങ്ങുകയായിരുന്നു. കാറിന്റെ മുൻവശം എല്ലാം തകർന്നു പോയി. തൊടുപുഴ ഇന്ന് അദ്ദേഹത്തിന് ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു അങ്ങോട്ട് പോകും വഴിയാണ് വണ്ടി അപകടത്തിൽപ്പെട്ടത്. എന്നാൽ വേറെ പ്രശ്നമൊന്നുമില്ല അദ്ദേഹം ഉദ്ഘാടന വേദിയിൽ കൃത്യ സമയത്ത് എത്തിയിട്ടുണ്ട്
ഒരു ഇറക്കത്തിലേക്ക് വീണായിരുന്നു വണ്ടി ഇരുന്നത് അത് കയറു കെട്ടി ആൾക്കാർ വലിച്ചു തിരിച്ചെടുത്തു. വാഹനം അപകടത്തിൽപെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..
പല തരത്തിലുള്ള ഭീഷണിയും റോബിൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. അതേസമയം റോബിനെതിരെ വമ്പൻ ഗൂഢാലോചന ചിലർ നടത്തുന്നുണ്ടെന്നുള്ള വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha


























