നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു, സംഭവം പുറത്തറിയാതിരിക്കാൻ ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവർ കാടിനുള്ളില്‍ കുഴിച്ചിട്ടു, കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങി

ഇടുക്കിയിൽ നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. വയനാട് ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ യുവാവിന്റെ മൃതദേഹം കാടിനുള്ളില്‍ കുഴിച്ചിട്ടു.
പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയില്‍ നിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്രനുൾപ്പെടെയുള്ള നാലംഗ സംഘം നായാട്ടിന് പോയതായി പൊലീസിന് വിവരം ലഭിച്ചത്.
ജൂണ്‍ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. മഹേന്ദ്രന്‍ ഉള്‍പ്പെടുന്ന സംഘം പോതമേട് മേഖലയിലേക്ക് നായാട്ടിനാണ് പോയത്. അവിടെവെച്ച് അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടു.
മഹേന്ദ്രനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, പ്രതികളെന്ന് സംശയിക്കുന്ന കുഞ്ചിത്തണ്ണി സ്വദേശികള്‍ സ്‌റ്റേഷനില്‍ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























