ഇതാണ് നേതാവ്....വെല്‍ഡണ്‍ വി.ഡി സതീശന്‍ വെല്‍ ഡണ്‍, സതീശന്റെ വാക്കുകള്‍ വ്യക്തവും സുദൃഢവും, ശിബിരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നമായി ഒതുക്കാതെ പരാതി പോലീസിന് കൈമാറും, വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ നോക്കുകൊണ്ടോ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങും ,ആരോപണ വിധേയനെതിരെ സംഘടനാ നടപടി വേറെ എന്ന് വി.ഡി.സതീശന്‍

രണ്ടു മൂന്നു ദിവസം മുമ്പാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. 'ഉമ്മന്‍ചാണ്ടിയെപ്പോലെ ജനകീയനാവാന്‍ എനിക്കു കഴിയില്ല. കെ.സുധാകരനേപ്പോലെ ചടുലമായ നീക്കള്‍ക്കും പറ്റില്ല. എന്തു പറയുമ്പോഴും ചെയ്യുമ്പോഴും ഞാന്‍ പത്തു വട്ടം ചിന്തിക്കും' ജനങ്ങളെ നയിക്കാന്‍ വേണ്ടത് ചെപ്പടി വിദ്യകളല്ല. ആര്‍ജ്ജവമുള്ള നിലപാടുകളാണെന്ന് പറയാതെ പറയുകയായിരുന്നു സതീശന്‍.
നമ്മുടെ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ അറിയുന്നവര്‍ക്ക് ഈ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊടുക്കേണ്ടതില്ല. അദ്ദേഹം ജനകീയനായതു കൊണ്ടോ മുന്‍പിന്‍ നോക്കാതെ ചടുലമായ നീക്കങ്ങള്‍ നടത്തിയതു കൊണ്ടോ അല്ല ഇപ്പോഴും കേരളീയരുടെ മനസില്‍ ജീവിക്കുന്നത്. നിപാടുകളിലെ ആര്‍ജ്ജവവും രാഷ്ട്രീയ സത്യസന്ധതയും ഇച്ഛാശക്തയും കൊണ്ടാണ്. അദ്ദേഹം ചിരിക്കുന്നതു പോലും അപൂര്‍വമായിരുന്നു. അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നു സതീശന്റെ വാക്കുകള്‍.
എന്തായാലും സതീശന്‍ തനിക്കുതന്നെ നല്‍കിയ നിര്‍വചനത്തെ നൂറുശതമാനവും ശരിവയ്ക്കുന്നതായി പാലക്കാട്ടെ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം എടുത്ത നിലപാട്. പാലക്കാട്ടു നടന്ന യുവ ചിന്തന്‍ ശിബിരത്തിനിടയിലുണ്ടായ പീഡന പരാതി കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നൊരു വിഷയമാണ്. ഉള്ളടക്കത്തിന്റെ വാസ്തവം എന്താണെന്ന് ഇനിയും വ്യക്തമല്ല. ശിബിരത്തിനിടയില്‍ മുതിര്‍ന്ന നേതാക്കളോട് മോശമായിപ്പെരുമാറി എന്ന കാണിച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് എച്ച് നായരെ പുറത്താക്കിയതോടെയാണ് വിവാദം തുടങ്ങുന്നത്.
എന്നാല്‍ ഇതല്ല വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വിവേകിനെ പുറത്താക്കിയതെന്ന് പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും വെട്ടിലായി. പ്രശ്‌നം സി.പി.എമ്മും ഡി.വൈ.എഫ്.ഐ യും ഏറ്റെടുത്തു. ശിബിരത്തിനിടയില്‍ ഉണ്ടായെന്നു പറയുന്ന പീഡന വാര്‍ത്ത ശരിയാണെങ്കില്‍ ഗൗരവമുള്ളതാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പരാതിക്കാരി എഴുതിയതെന്ന പേരില്‍ ഒരു കത്തിപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ തിക്കെതിരെ ഉയര്‍ന്ന പീഡന പരാതി അസത്യമാണെന്ന് വിവേക് നായരും പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പിലിലോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. താന്‍ ഗൗരവമായിത്തന്നെയാണ് വിഷയത്തെ കാണുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരാതിയൊന്നും വനിതാ പ്രവര്‍ത്തകയില്‍ നിന്നു ലഭിച്ചിട്ടില്ലെന്നാണ് ഷാഫി പറയുന്നത്. ഷാഫിയുടെ ഈ വാക്കുകള്‍ വിഷയം ഒതുക്കിത്തീര്‍ത്തതിന്റെ ബാക്കി പത്രമാണെന്ന് എതിരാളികളും പറയുന്നു.
യൂത്തുകോണ്‍ഗ്രസിനുള്ളില്‍ത്തന്നെയുള്ള ചിലരാണ് വിവാദത്തിന് പിന്നിലെന്നും വിവേക് പറയുന്നുണ്ട്. അതൊക്കെ കേരളത്തില്‍ സ്ഥിരമായി നടക്കുന്ന കാര്യങ്ങളാണെന്നും നമുക്കറിയാം. അതെന്തുമാകട്ടെ അടുത്ത ദിവസങ്ങളില്‍ യഥാര്‍ഥ്യമെന്തെന്ന് പുറത്തുവന്നേക്കാം. അതു നില്‍ക്കട്ടെ. ഈ വിഷയത്തില്‍ സതീശന്റെ നിലപാടാണ് ഇവിടെ പ്രസക്തം.സതീശന്റെ വാക്കുകള്‍ വ്യക്തവും സുദൃഢവുമായിരുന്നു. ശിബിരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നമായി ഒതുക്കില്ലെന്നും പരാതി പോലീസിന് കൈമാറുമെന്നാണ് ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞത്.
ആരോപണ വിധേയനെതിരെ സംഘടനാ നടപടിയുമുണ്ടാകും. പരാതി പാര്‍ട്ടി സമിതി അന്വേഷിച്ച് ഒതുക്കിത്തീര്‍ക്കുന്ന പ്രശ്‌നമുണ്ടാകില്ല വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ നോക്കുകൊണ്ടോ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പോലീസിനെ ഏല്‍പ്പിക്കും. പങ്കെടുത്ത എല്ലാ പെണ്‍കുട്ടികളോടും സംസ്സാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനോട് പറഞ്ഞിട്ടുണ്ട്. എത്ര സമ്മര്‍ദമുണ്ടായാലും പരാതി കൊടുക്കാന്‍ മടിക്കരുതെന്നും സതീശന്‍ പറയുന്നു.
ഇങ്ങനെ ആര്‍ജ്ജവമുള്ള വളച്ചു കെട്ടില്ലാത്ത വാക്കുകളാണ് നേതാക്കളില്‍നിന്നുണ്ടാകേണ്ടത്. കേരളം ഒരു ഉത്തരവാദിത്വമുള്ള നേതാവില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണിത്. സതീശന്റേയും പാര്‍ട്ടിയുടേയും മാറ്റ് കൂടുകയോയുള്ള കുറയുകയില്ല. പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ചിട്ടല്ല ഇത്തരം കുല്‍സികര്‍മങ്ങള്‍ക്ക് ആരും ഇറങ്ങുന്നത്.
കുറ്റം ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുറപ്പുണ്ടെങ്കില്‍ ആരും ഇതിന് തുനിയില്ല. ഇവിടെ എല്ലാപാര്‍ട്ടിക്കുള്ളിലും ഇത്തരം വൃത്തികേടുകള്‍ നടക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞു കൂടാത്തതല്ല. ഇതൊക്കെ ആവര്‍ത്തിക്കപ്പെടാന്‍ കാരണം പാര്‍ട്ടി സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസമാണ്. ആ വിശ്വാസത്തേയാണ് മടികൂടാതെ ഇവിടെ സതീശന്‍ മുറിച്ചിരിക്കുന്നത്.
ഇതുപോലുള്ള നേതാക്കള്‍ പ്രസ്ഥാനങ്ങളിലുണ്ടെങ്കില്‍ ഇത്തരം പരാതികള്‍ ഉണ്ടാകില്ല. ഇതൊക്കെ ഒരു വ്യക്തിയുടെ വ്യതചലനമാണ്. പാര്‍ട്ടി കുറ്റക്കാരാകുന്നില്ല. ഏതെങ്കിലും ഒരു അംഗം തെറ്റു ചെയ്താല്‍ സംഘനയ്ക്ക് എന്തോ കുഴപ്പമുണ്ടാകുമെന്ന പേടിയാണ് എല്ലാവര്‍ക്കും. ആ ഭയം സംഘടനകള്‍ ഉപേക്ഷിക്കേണ്ട കാലമായി.അതിന്റെ ശുഭകരമായ തുടക്കമാകട്ടെ സതീശന്റെ വാക്കുകള്‍. ഇതുകൊണ്ടാണ് സതീശനെ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha


























