ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് നേരെ ഡോക്ടറുടെ ലീലാവിലാസം...

ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് നേരെ ഡോക്ടര്‍ നടത്തിയ ലീലാവിലാസത്തിന് യുവതി തക്ക ശിക്ഷ നല്‍കി ഇറങ്ങിയോടി. പെരിന്തല്‍മണ്ണയ്ക്കടുത്ത് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം ഡോക്ടര്‍ നടത്തിയത്.
പ്രതിയായ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 2ന് രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് യുവതി ചികിത്സയ്ക്ക് എത്തിയത്. യുവതിയ്ക്ക് മുന്‍പുണ്ടായിരുന്ന യൂറിനറി ഇന്‍ഫെക്ഷനെക്കുറിച്ച് ചോദിച്ചറിഞ്ഞ ഡോക്ടര്‍ പരിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യ ഭാഗങ്ങളില്‍ പിടിച്ചെന്നും കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടറുടെ വയറ്റില്‍ ആഞ്ഞുചവിട്ടിയ ശേഷം കുതറി ഓടി രക്ഷപ്പെടുകയായിരുന്നു യുവതിയെന്നും പറയുന്നു.
https://www.facebook.com/Malayalivartha























