മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

സുരക്ഷാ മുൻകരുതലുകൾ അമിതമാകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് വിഐപി യാത്രകളിലെ അമിത സുരക്ഷ ഒഴിവാക്കാനും ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പൊലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നലത്തെ യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ്, അമിത സുരക്ഷ ആവശ്യമില്ലെന്നു നിർദേശിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം മുഖ്യമന്ത്രിക്കു നേരെ ഉയരാൻ സാധ്യതയുണ്ടെന്നു കാട്ടിയാണ് അദ്ദേഹം പോകുന്ന വഴിയിലുടനീളം പൊലീസിനെ നിയോഗിച്ച് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയത്. 22 എസ്ഐമാർ, 3 ഡിവൈഎസ്പിമാർ, മഫ്തിയിൽ അൻപതോളം പേർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘം.നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പൊലീസ് സബ് ഡിവിഷനുകളിലുള്ള ഉദ്യോഗസ്ഥരെയാണു സുരക്ഷാഡ്യൂട്ടിക്കു നിയോഗിച്ചത്. വിവരം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. പരിപാടി നടക്കുന്ന നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിക്കു നിയോഗിച്ച്
പിന്നാലെ പരിഷ്കരിച്ച ഉത്തരവിറങ്ങി.യാത്രകളിൽ മുന്നിലുള്ള പൈലറ്റ് വാഹനം മാത്രം മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശമെങ്കിലും സുരക്ഷാകാരണങ്ങളാൽ എസ്കോർട്ട് വാഹനം കൂടി പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി Social Mediaൽ വൈറലായ ചില ചിത്രങ്ങൾ പൊതുപ്രവർത്തകർക്കും ഭരണാധികാരികൾക്കും എന്നും മാതൃകയാക്കാവുന്നതാണ്...തനിക്ക് സുരക്ഷ ഒരുക്കാൻ വന്ന Policeകാരെ വെറും ഉദ്യോഗസ്ഥരായി മാത്രം കാണാതെ കേരളത്തിന്റെ മുഖ്യമന്ത്രി V D Satheeshan അവർക്കൊപ്പം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് വിശേഷങ്ങൾ പങ്കുവെച്ച് ചായ കുടിക്കുന്ന കാഴ്ചയാണ് ആ ചിത്രങ്ങളിൽ....
സ്വന്തം സുരക്ഷയ്ക്കായി കൂടെയുള്ളവരെ സഹോദരങ്ങളെപ്പോലെ ചേർത്തുനിർത്തുന്ന അദ്ദേഹത്തിന്റെറെ വലിയ മനസ്സ് ശരിക്കും അഭിനന്ദിക്കേണ്ടതാണ്... മുൻപ് വലിയ സുരക്ഷാ വലയത്തിലും അകമ്പടി വാഹനങ്ങളുടെ നടുവിലും മാത്രം കണ്ടിരുന്ന ഒരു സ്ഥാനത്ത് ഇരുന്നിട്ടും ഇത്ര ലളിതമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ശ്രദ്ധേയമാണ്... അധികാരത്തിന്റെ ആഡംബരങ്ങളോ ജാഡകളോ ഇല്ലാതെ സാധാരണക്കാരനായി ജീവിക്കുന്ന ഇത്തരം നേതാക്കളെ ജനങ്ങൾ എന്നും നെഞ്ചിലേറ്റും. വി ഡി സതീശൻ എന്ന ജനപ്രിയ നായകനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ഇതുപോലെയുള്ള കാര്യങ്ങളിലാണ്....
അധികാരത്തിന്റെ യാതൊരുവിധ ആഡംബരങ്ങളോ ജാഡകളോ ഇല്ലാതെ,സാധാരണക്കാരനായി ജീവിക്കുന്ന ഇത്തരം നേതാക്കളെയാണ് ജനങ്ങൾ നെഞ്ചേറ്റുന്നത്. വി.ഡി. സതീശൻ എന്ന ജനപ്രിയ നായകന്റെ ഈ ലാളിത്യത്തിനും വലിയ മനസ്സിനും കട്ട സപ്പോർട്ട്....!അധികാരത്തിന്റെ ജാഡകളില്ലാത്ത ജനനായകൻ; മറ്റുള്ളവരിൽ നിന്നും വി.ഡി. സതീശനെ വ്യത്യസ്‌തനാക്കുന്നത് ഇതൊക്കെയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ കേരളത്തിൽ വലിയ ജനരോഷത്തിനും വിവാദങ്ങൾക്കും കാരണമായിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും സാരമായി ബാധിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്ഗതാഗത തടസ്സങ്ങൾ:
മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് റോഡുകൾ മണിക്കൂറുകളോളം തടയുന്നതും, സാധാരണക്കാരുടെ വാഹനങ്ങൾഉൾപ്പെടെ മണിക്കൂറുകളോളം പിടിച്ചിടുന്നതും പതിവായിരുന്നു. ഇത് അത്യാവശ്യ യാത്രക്കാരെയും രോഗികളെയും അടക്കം ദുരിതത്തിലാക്കി. കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക്: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടികളിൽ കറുത്ത വസ്ത്രങ്ങൾക്കും കറുത്ത മാസ്കുകൾക്കും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. കറുത്ത മാസ്ക് ധരിച്ചെത്തിയവരെ പൊലീസ് തടയുകയും മാറ്റിപ്പടുപ്പിക്കുകയും ചെയ്ത നടപടികൾ വലിയ പരിഹാസത്തിന് ഇടയാക്കി.
https://www.facebook.com/Malayalivartha



























