മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശി അനു അച്ചൻകുഞ്ഞ്(43) ആണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ദുബായിൽ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്ന ഇദ്ദേഹം യുഎഇയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന മൃതദേഹം ഈ മാസം 9ന് ഉച്ചയ്ക്ക് 1.30ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കുകയും ചെയ്യും.
"https://www.facebook.com/Malayalivartha



























