ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

മേയ് 27ന് പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ വെച്ച് ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ നശിച്ചത് കുറച്ച് മനുഷ്യരുടെ ഉപജീവന മാർഗം കൂടിയാണ്. എന്നാൽ വാഹനം നേരെയാക്കാമെന്ന സി പി എം വാക്കു പാലിക്കപ്പെട്ടതുമില്ല. ഇതോടെ അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപ നൽകാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് .ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് സ്വകാര്യ ടാക്സി കാറുകൾ സി പി എം പ്രവർത്തകർ തല്ലിത്തകർത്തത്.
ശ്യാംരാജുളുൾപ്പെടെയുള്ളവരുടെ കാറായിരുന്നു തകർക്കപ്പെട്ടത്. വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്ത വിധത്തിൽ വാഹനം ജപ്തി ഭീഷണിയിലാണ്. മാത്രമല്ല കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന് കണ്ണിനും പരിക്കേറ്റു . ശ്യാംരാജാകട്ടെ സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ശ്യാംരാജിനെ സഹായിക്കുമെന്ന് സിപിഎം നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ സംഭവം നടന്നിട്ട് ഒന്നരമാസം പിന്നിടുകയാണ്.
എന്നിട്ടും സിപിഎം വാഗ്ദാനം ഇത് വരെ നടപ്പിലാക്കിയിട്ടില്ല. വാഹനത്തിന്റെ ഫിറ്റ്നസ് തീർന്നിരുന്നു.വാഹനത്തിന്റെ ഫിറ്റ്നെസ് തീർന്ന് 2 ദിവസം കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം ഉണ്ടായത് . അതുകൊണ്ട് തന്നെ ഇൻഷുറൻസ് പരിരക്ഷയുമില്ലായിരുന്നു വാഹനത്തിന്. ഉപജീവന മാർഗമായ കാർ തകർക്കപ്പെട്ടത് കൊണ്ട് തന്നെ ശ്യാംരാജ് പെയിന്റിംഗ് ജോലിക്കാണ് നിലവിൽ പോകുന്നത്.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത ടാക്സി കാറിന്റെ അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപ നൽകാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും, സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിനെ സഹായിക്കാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല.
ഒരു തൊഴിലാളിയുടെ ജീവിതമാർഗം ഇല്ലാതാക്കിയതിൽ പാർട്ടിക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നും ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇടപെടുമെന്നുമാണ് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ.റഹീം എംപി അന്നു പറഞ്ഞത്. എന്നാൽ സംഭവ ദിവസം ഏതാനും നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടതല്ലാതെ പാർട്ടിയിൽനിന്ന് സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു ശ്യാംരാജ് പറഞ്ഞു.
മേയ് 27ന് നടന്ന സംഭവത്തിൽ സിപിഎം പ്രവർത്തകർ 2 കാറുകൾ ആക്രമിച്ചപ്പോൾ കൂടുതൽ കേടുപാടുകളുണ്ടായതു ശ്യാംരാജിന്റെ വാഹനത്തിനാണ്. 3 വനിതകളടക്കം 5 ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ആദ്യം മുട്ടയെറിഞ്ഞ പ്രവർത്തകർ തുടർന്ന് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ചു കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു. മറ്റു ഭാഗങ്ങൾക്കും കേടുപാടുണ്ടായി.
https://www.facebook.com/Malayalivartha
























