കോട്ടയത്ത് ജയില്‍ ചാടിയ കൊലക്കേസ് പ്രതി പിടിയില്‍..... യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയില്‍ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്

ജയില്‍ ചാടിയ കൊലക്കേസ് പ്രതി പിടിയില്‍.യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയില്‍ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി ഇന്നലെ വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാര്‍ പിടികൂടുകയുമായിരുന്നു.
പാമ്പാടി മീനടത്തിനു സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബിനു മോനെ നാളെ കോടതിയില്‍ ഹാജരാക്കും.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കോട്ടയം ജില്ലാ ജയിലില്‍ നിന്നും ബിനുമോന്‍ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
പ്രധാന കവാടത്തിനോട് തൊട്ടടുത്തായിരുന്ന ജയിലിലെ അടുക്കളയില്‍ നിന്നും പലക വെച്ചാണ് ഇയാള്‍ ചാടി രക്ഷപ്പെട്ടത്.
"
https://www.facebook.com/Malayalivartha

























