അപ്രതീക്ഷിത അപകടം.... നിയന്ത്രണം വിട്ട് പിന്നിലോട്ട് ഉരുണ്ട കെ.എസ്.ആര്‍.ടി..സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

അപ്രതീക്ഷിത അപകടം.... നിയന്ത്രണം വിട്ട് പിന്നിലോട്ട് ഉരുണ്ട കെ.എസ്.ആര്‍.ടി..സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം.
മലയോര ഹൈവേയിലെ കാറ്റാകവല മലയിലാണ് നിയന്ത്രണം വിട്ട് ബസ് പിന്നോട്ട് ഉരുണ്ടു പോയത്. ചിറ്റാരിക്കാല്‍ ഈട്ടിത്തട്ടിലെ കപ്പിലുമാക്കല്‍ ജോഷി (53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.50-നായിരുന്നു അപകടം നടന്നത്.
മാലോത്തു നിന്ന് വള്ളിക്കടവ് വഴി ചിറ്റാരിക്കാലിലേക്ക് പോകുകയായിരുന്നു ബസ്. വീട്ടില്‍ നിന്ന് ബൈക്കില്‍ തോട്ടത്തിലേക്ക് പുല്ലരിയാന്‍ പോകുകയായിരുന്നു ജോഷി. കാറ്റാകവലയില്‍ സോളിങ് നടത്തിയ റോഡിലൂടെ എതിരേവന്ന ബസിനെ കടന്ന് ഇറക്കം ഇറങ്ങി സാവധാനം പോകുകയായിരുന്ന ജോഷിയുടെ മേല്‍ പിന്നോട്ട് വന്ന ബസ് ഇടിച്ചു.
മുപ്പത് മീറ്ററോളം പിന്നിലേക്ക് ഉരുണ്ട ബസ് ഇടതുവശത്തെ മണ്‍തിട്ടയില്‍ ഇടിച്ച് നിന്നു. ബൈക്കും ജോഷിയും ബസിനടിയില്‍ടുകയും ശരീരത്തില്‍കൂടി ബസ് കയറിയിറങ്ങുകയും ചെയ്തു.
ബസ് ജീവനക്കാരും പരിസരത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും ജോഷിയെ പുറത്തെടുക്കാനായില്ല. മണ്ണുമാന്തിയന്ത്രംകൊണ്ട് ബസ് ഉയര്‍ത്തിയാണ് മുക്കാല്‍മണിക്കൂറിനുശേഷം പുറത്തെടുത്തത്.
കാറ്റാംകവല തട്ടിലെത്തിയ ബസ് യാത്രക്കാരെ കയറ്റാന്‍ തുടങ്ങുന്നതിനിടയില്‍ പിന്നിലെ ഇറക്കത്തിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ . ചിറ്റാരിക്കാല്‍ പോലീസും പെരിങ്ങോം സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷസേനയും എത്തി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha























