Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബക്രീദ് അവധി കിട്ടിയതോടെ സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരവേയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

10 JULY 2022 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ബക്രീദ് അവധി കിട്ടിയതോടെ സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരവേയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...


ബൈക്ക് ഓടിച്ച യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോട്ടേമുറി കൊച്ചിലേട പറമ്പില്‍ അബ്ദുള്‍ ഹക്കിം- നെസ്രത്ത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹക്കിം (21) ആണ് മരിച്ചത്.



ബൈക്ക് ഓടിച്ചിരുന്ന തൃക്കുന്നപ്പുഴ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഷയാസ് മണ്‍സിലില്‍ ബഷീറിന്റെ മകന്‍ ഷയാസിനെ (20) ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ പുലര്‍ച്ചെ 4.45ന് ബൈപ്പാസ് റോഡില്‍ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ജങ്ഷന് മുകള്‍ ഭാഗത്തായിരുന്നു അപകടം നടന്നത്.



കര്‍ണ്ണാടക മംഗലാപുരം യോനപ്പോയ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബി.എസ്സി. ന്യൂറോ ഫിസിയോളജി ടെക്നോളജി കോഴ്സിലെ വിദ്യാര്‍ഥിയാണ് ഫൗസിയ.

ബക്രീദ് അവധി ലഭിച്ചതോടെ മംഗലാപുരത്ത് നിന്നും എറണാകുളത്തെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം അവിടെ നിന്ന് ഫൗസി ബൈക്കില്‍ സുഹൃത്തുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നിമറിഞ്ഞത്.

അപകടത്തില്‍പ്പെട്ട ഇരുവര്‍ക്കും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതുവഴി വന്ന വാഹനയാത്രക്കാരും പോലീസും ചേര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൗസിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്ക് ഗുരുതരമായതിനാല്‍ ഷയാസിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.


സൗത്ത് പോലീസ് മേല്‍നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിദേശത്തുള്ള പിതാവ് ഹക്കിം എത്തിയശേഷമായിരിക്കും സംസ്‌കാരം. നൗഫിയ സഹോദരിയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (11 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (17 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (30 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends