ചെന്നാപ്പാറ ഫാക്ടറിയുടെ സമീപത്തെ കാട്ടിൽ നിന്നു പുലിയുടേതിനു സമാനമായ ഒരു ജീവിയും അതിന്റെ കുഞ്ഞും ഓടി മറയുന്ന കാഴ്ച്ച! ഞെട്ടിത്തരിച്ച് എസ്റ്റേറ്റ് ജീവനക്കാരി; നടപടി വേണമെന്ന് ആവശ്യം

എസ്റ്റേറ്റിൽ ജോലിക്കിറങ്ങിയ മിനി എന്ന തൊഴിലാളി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. പട്ടാപ്പകൽ ചെന്നാപ്പാറ ഫാക്ടറിയുടെ സമീപത്തെ കാട്ടിൽ നിന്നു പുലിയുടേതിനു സമാനമായ ഒരു ജീവിയും അതിന്റെ കുഞ്ഞും ഓടി മറയുന്ന ദൃശ്യമാണ് കണ്ടത്.
സ്ത്രീ നാട്ടുകാരോട് ഉടനെ വിവരം അറിയിച്ചു. നേരത്തെ പശുക്കൾ ഉൾപ്പെടെയുള്ള ജീവികളെ കടിച്ചുകീറി കൊലപ്പെടുത്തിയ സ്ഥലത്താണ് ഈ സംഭവം നടന്നത്. വനപാലകർ സ്ഥലത്ത് എത്തി. സ്ത്രീ കണ്ട ജീവിയുടെ രൂപത്തെ കുറിച്ച് പറഞ്ഞു.
ആക്രമിക്കാൻ കഴിയുന്ന ഏതോ ഒരു ജീവി അവിടെ ഉണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ മനസിലാക്കി . പക്ഷേ നാട്ടുകാരുടെ ഭീതി മാറ്റാൻ ഇതുവരെ അധികൃതർക്ക് സാധിച്ചില്ല. ടാപ്പിങ് തൊഴിലാളിയായ യുവാവായിരുന്നു പുലിയെ കണ്ടത്. പിന്നീട് പല പ്രദേശങ്ങളിലായി പുലിയെ കണ്ടതായി പറഞ്ഞു.
പശുക്കിടാങ്ങളെയും ഒട്ടേറെ നായ്ക്കളെയും കടിച്ചുകീറി കൊന്നനിലയിൽ കണ്ടെത്തുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ പൂച്ചപ്പുലി ആയിരിക്കുമെന്ന നിഗമനത്തിൽ വനം വകുപ്പ് എത്തി. പുലർച്ചെ ടാപ്പിങ്ങിന് ഇറങ്ങുന്ന തൊഴിലാളികൾ ഭീതിയോടെയാണ് ഇത് വഴി നടക്കുന്നത് .
https://www.facebook.com/Malayalivartha






















