മഴ ശക്തമാകുന്നു.... പാലക്കാട്ടും കോഴിക്കോട്ടും കനത്ത നാശനഷ്ടം.... നിരവധി മരങ്ങള്‍ കടപുഴകി വീണു, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

മഴ ശക്തമാകുന്നു.... പാലക്കാട്ടും കോഴിക്കോട്ടും കനത്ത നാശനഷ്ടം.... നിരവധി മരങ്ങള്‍ കടപുഴകി വീണു, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം.വടക്കന്‍ കേരളത്തില്‍ മഴ കടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അട്ടപ്പാടിയില്‍ ആനക്കട്ടി റോഡില്‍ മരം വീണു. അഗളി ചെമ്മണ്ണൂരില്‍ മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കോവൂരില്‍ കാറ്റില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. താമരശേരി ചുങ്കത്ത് കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചു. കുറ്റ്യാടി കാവിലും പാറയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.
തൊട്ടില്‍പ്പാലം- കുണ്ടുതോട് ഭാഗത്ത് ഗതാഗതം തടസം അനുഭവപ്പെട്ടു. മാവൂരിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കക്കയം ഡാമിന്റെ ഷട്ടര്‍ 30 സെന്റീ മീറ്റര്‍ ഉയര്‍ത്തി. 50 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ പാനൂരില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
" f
https://www.facebook.com/Malayalivartha






















