കോട്ടയം നഗരത്തിലെ വനിതാ കോളജ് കെട്ടിടത്തിൽ നിന്നുംചാടി വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം; ആശുപത്രി ഐസിയുവിൽ മരണത്തോട് മല്ലടിച്ച ശേഷം മരണം; മരിക്കുന്നതിന് മുന്നേ ആത്മഹത്യയുടെ കാരണം പോലീസിനോട് പറഞ്ഞ് വിദ്യാർഥിനി; ഞെട്ടിത്തരിച്ച് ബന്ധുക്കൾ

നഗര മധ്യത്തിൽ ബിസി എം കോളേജ് കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടി മരിച്ചു. കോട്ടയത്തെ വനിതാ കോളേജ് കെട്ടിടത്തിൽ നിന്നും കഴിഞ്ഞ ദിവസം വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു.പന്തളം എടപ്പോൺ സ്വദേശിനിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർഥിനിയായിരുന്നു ദേവിക (18) .
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.മാനസിക വിഷമത്താലാണ് ചാടിയതെന്നു വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിരുന്നു. അതിദാരുണമായ മരണമാണ് സംഭവിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha


























