ഭാവം മാറിയതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തുന്നത് ഇരയെ വേട്ടയാടി കുടുംബം നിലനിർത്തുന്ന പെൺ സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്; സ്ത്രി സ്വാതന്ത്ര്യത്തിന്റെ ഈ മാറിയ കാലത്ത് സടയില്ലാത്ത രണ്ട് പെൺ സിംഹിനികളെങ്കിലും അവിടെ വേണമായിരുന്നു; അശോകസ്തംഭവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിക്കരിച്ച് നടൻ ഹരീഷ് പേരടി

അശോകസ്തംഭവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇത് നാലും സടയുള്ള ആൺ സിംഹങ്ങളാണ് ... പെൺ സിംഹങ്ങൾ വേട്ടയാടാൻ പോകുമ്പോൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മാറി നിൽക്കുന്ന.. പെൺ സിംഹങ്ങൾ വേട്ടയാടിയ ഭക്ഷണത്തിന്റെ ആദ്യ പങ്ക് കഴിക്കാൻ അവകാശമുള്ള പൊതുവേ അലസരായ ആൺ സിംഹങ്ങൾ...
ഭാവം മാറിയതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തുന്നത്.. ഇരയെ വേട്ടയാടി കുടുംബം നിലനിർത്തുന്ന പെൺ സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്.. സ്ത്രി സ്വാതന്ത്ര്യത്തിന്റെ ഈ മാറിയ കാലത്ത് സടയില്ലാത്ത രണ്ട് പെൺ സിംഹിനികളെങ്കിലും അവിടെ വേണമായിരുന്നു... ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാൾ പ്രാധാന്യം സ്ത്രീ പ്രാധിനിത്യത്തിനുതന്നെയാണ്... അമ്മമാർ വന്നാൽ എല്ലാം ശാന്തമാവും...
https://www.facebook.com/Malayalivartha


























