തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പോകുന്നതു തന്നെ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു ലോട്ടറിയെടുക്കലാണ്; അതുകൊണ്ട് പണം മുടക്കി വീണ്ടും വോട്ടർമാരെ ഭാഗ്യ പരീക്ഷണത്തിനു തയ്യാറാക്കുന്ന ഒരു ലോട്ടറി; 25 കോടിയുടെ ഓണം ബംബർ ലോട്ടറിയുടെ വാർത്ത കേട്ടപ്പോൾ തോന്നിയതാണ്! നിർണ്ണായകമായ ചോദ്യവുമായി നടൻ ഹരീഷ് പേരടി

25 കോടിയുടെ ഓണം ബംബർ ലോട്ടറിയുടെ വാർത്ത കേട്ടപ്പോൾ തോന്നിയതാണ്...കേരളത്തിലെ പഞ്ചായത്തുകൾക്കു വേണ്ടി ഒരു ലോട്ടറി സർക്കാറിന് നടത്താൻ പറ്റുമോ ? നിർണ്ണായകമായ ചോദ്യവുമായി നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 25 കോടിയുടെ ഓണം ബംബർ ലോട്ടറിയുടെ വാർത്ത കേട്ടപ്പോൾ തോന്നിയതാണ്... കേരളത്തിലെ പഞ്ചായത്തുകൾക്കു വേണ്ടി ഒരു ലോട്ടറി സർക്കാറിന് നടത്താൻ പറ്റുമോ...
ലോട്ടറി ജേതാവിന്റെ പഞ്ചായത്തിൽ സർക്കാറിലേക്ക് പോകുന്ന 35 % ശതമാനം നികുതിയും ആ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ആ പഞ്ചായത്തിലെ ഭരണ സമിതിക്കുവേണ്ടി കൈമാറുന്ന ഒരു ലോട്ടറി...
വെള്ളം,വെളിച്ചം,ശുദ്ധവായു,ആ പഞ്ചായത്തിലെ പട്ടിണി പാവങ്ങൾക്ക് മൂന്ന് നേരെത്തെ ഭക്ഷണം,പാർപ്പിടം അങ്ങിനെയുള്ള പദ്ധതികൾക്കായി ഒരു ലോട്ടറി... നിലവിൽ ഇതിനൊക്കെ ഫണ്ട് കൈമാറുന്നുണ്ട് എന്ന സ്ഥിരം പല്ലവി ഞങ്ങൾ കേട്ട് മടുത്തതാണ്...അത്തരം മറുപടികൾ ഇവിടെ വേണ്ട ...
തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പോകുന്നതു തന്നെ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു ലോട്ടറിയെടുക്കലാണ്... അതുകൊണ്ട് പണം മുടക്കി വീണ്ടും വോട്ടർമാരെ ഭാഗ്യ പരീക്ഷണത്തിനു തയ്യാറാക്കുന്ന ഒരു ലോട്ടറി... അങ്ങിനെയെങ്കിലും ഞങ്ങളുടെ പഞ്ചായത്ത് റോഡുകളിലെ കുണ്ടും കുഴിയും അടച്ചാൽ തന്നെ മനുഷ്യന് പകുതി സമാധാനം കിട്ടും...
എന്നിട്ട് നമുക്ക് ഒന്നിച്ച് ദേശീയ പാതയിലെ കുഴിയെണ്ണാം... പഞ്ചായത്ത് ലോട്ടറിക്കും..പഞ്ചായത്തുകൾക്ക് കൈമാറുന്ന 35% ശതമാനം നികുതിക്കും സ്വപ്നം കണ്ടുകൊണ്ട്..വെറുതെ നികുതിയടക്കുന്ന ഒരു നികുതിദായകനായ കേരളവാസി.
https://www.facebook.com/Malayalivartha


























