പബ്‌ജി കളിച്ചു പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി യുവതി; മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മ പോയത് തമിഴ്‌നാട് സ്വദേശിയ്ക്കൊപ്പം, പൊലീസ് കണ്ടെത്തിയത് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം

പബ്‌ജി കളിച്ചു അതുവഴി പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ യുവതി പബ്‌ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു എന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു. പബ്‌ജി വഴിയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത് തന്നെ. നേരത്തെയും ഒരുതവണ സമാന രീതിയിൽ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. പത്തു മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ ഒളിച്ചോടിയത്.
അതേസമയം പിഞ്ചു കുട്ടികളുടെ സംരക്ഷ ചുമതല നിർവഹിക്കാതെ ഉപേക്ഷിച്ച് പോയതിന് 28 വയസുകാരിയായ യുവതിക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുത്തു. താനൂരിൽ തിരിച്ചെത്തിച്ച യുവതിയെ മജിസ്‌ട്രെറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ മലപ്പുറം താനൂർ പൊലീസിൽ നൽകിയിരുന്നത്.
പിന്നാലെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിക്കുകയാണ് ചെയ്തത്. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്ന് കണ്ടെത്തുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha


























