തന്റെ വീട്ടിൽ പണമില്ല; ഇവിടെ ആര് എന്ത് കാണിച്ചാലും താൻ അനുഭവിക്കേണ്ടതാണ് എന്ന് കരുതി ആരോടും ഒന്നും പറയാതെ ഗതികെടുമ്പോൾ ഒരു മുഴം കയറിൽ ജീവിതം തീർക്കുന്നവർ; ആർക്കും ബാധ്യത ആകേണ്ട എന്ന് കരുതിയാണ് അവരൊക്കെ ജീവിതം അവസാനിപ്പിച്ചു പോകുന്നത്; ജാതി വെറി പൂണ്ടവരും കയറി വരുന്ന പെണ്ണ് കൊണ്ട് വരുന്ന സ്വർണത്തിലും പണത്തിലും നോട്ടമിട്ട് ഇരിക്കുന്നവരും ഇനിയുമെങ്കിലും മനസിലാക്കുക; ഇതിനെതിരെ ശബ്ദിക്കുവാൻ പ്രാപ്തിയുള്ള തലമുറ വളരുന്നുണ്ടെന്ന് സിൻസി അനിൽ

കയറി ചെല്ലുന്ന വീടുകളിൽ തനിക്കു നേരെ നടക്കുന്നത് ക്രൂരമായ പീഡനമാണെന്ന് പോലും മനസിലാവാത്ത പെൺകുഞ്ഞുങ്ങളും ഇതിനെല്ലാം ഇരയായി നമുക്ക് ചുറ്റും ജീവിക്കുന്നുണ്ടെന്ന നിർണ്ണായക വിവരം പങ്കു വച്ച് സിൻസി അനിൽ രംഗത്ത്. സിൻസി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കയറി ചെല്ലുന്ന വീടുകളിൽ തനിക്കു നേരെ നടക്കുന്നത് ക്രൂരമായ പീഡനമാണെന്ന് പോലും മനസിലാവാത്ത പെൺകുഞ്ഞുങ്ങളും ഇതിനെല്ലാം ഇരയായി നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്... തന്റെ വീട്ടിൽ പണമില്ല... ഇവിടെ ആര് എന്ത് കാണിച്ചാലും താൻ അനുഭവിക്കേണ്ടതാണ് എന്ന് കരുതി ആരോടും ഒന്നും പറയാതെ ഗതികെടുമ്പോൾ ഒരു മുഴം കയറിൽ ജീവിതം തീർക്കുന്നവർ... ആർക്കും ബാധ്യത ആകേണ്ട എന്ന് കരുതിയാണ് അവരൊക്കെ ജീവിതം അവസാനിപ്പിച്ചു പോകുന്നത്...
ഇവിടെ അതുപോലൊരു പെൺകുഞ്ഞിന്റെ ജീവനാണ് ഇല്ലാതായത്... ജാതി വെറി പൂണ്ടവരും കയറി വരുന്ന പെണ്ണ് കൊണ്ട് വരുന്ന സ്വർണത്തിലും പണത്തിലും നോട്ടമിട്ട് ഇരിക്കുന്നവരും ഇനിയുമെങ്കിലും മനസിലാക്കുക... ഇതിനെതിരെ ശബ്ദിക്കുവാൻ പ്രാപ്തിയുള്ള തലമുറ വളർന്നു വരുന്നുണ്ടെന്ന്... പെണ്ണിന്റെ പണം നോക്കിയിരിക്കണ്ട എന്ന് ആൺമക്കളെ പറഞ്ഞു പഠിപ്പിച്ചു വളർത്തുന്ന മാതാപിതാക്കളും ഇവിടെ ജീവിക്കുന്നുണ്ടെന്ന്.
https://www.facebook.com/Malayalivartha


























