Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എകെജി സെന്റര്‍ ആക്രമിച്ചത് സിപിഎമ്മുകാരന്‍ തന്നെ; അന്വേഷണം നിര്‍ത്താന്‍ പാര്‍ട്ടി ഇടപെടല്‍; തെളിവുകള്‍ പുറത്ത്

14 JULY 2022 08:17 PM IST
മലയാളി വാര്‍ത്ത

എകെജി സെന്റര്‍ ആക്രമണത്തില്‍ കേരളത്തിലെ ഭൂരിഭാഗം പേരും സംശയിച്ചതുപോലെതന്നെയാണ് കാര്യങ്ങള്‍. ആ സംഭവങ്ങളില്‍ ഒരു സിപിഎമ്മുകാരനുണ്ട്. നിര്‍ണായകമായ ചില കണ്ടെത്തലുകള്‍ ഉണ്ടായിട്ടും വാലറ്റത്ത് സിപിഎം നേതാവ് അതും ബിജെപി ഓഫീസ് ആക്രമണക്കേസിലെ പ്രതിയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും കേരളാ പോലീസ് ആ വഴിയ്ക്ക് നീങ്ങാത്തത് ഉന്നത ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന. പാര്‍ട്ടി നേതാക്കളുടെ മൗനാനുവാദത്തോടെ നടന്ന ഈ നീക്കങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന പിണറായിയെ സംബന്ധിച്ച് കൂനിന്മേല്‍ കുരു എന്ന രീതിയിലാകും കാര്യങ്ങള്‍. അതിനാല്‍ തന്നെ ഉന്നതങ്ങളില്‍ നിന്ന് പൊലീസിന് ആ വഴിയ്ക്ക് അന്വേഷണം കൊണ്ടുപോകരുതെന്ന കര്‍ശനമായ നിര്‍ദേശം ലഭിച്ചതുകൊണ്ടാണെന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ വരുന്നത്. അതുകൊണ്ടു തന്നെയാണ്. ഇപി ജയരാജന്‍ സുകുമാരക്കുറിപ്പ് കേസുമായി ഇതിനെ താരമ്യം ചെയ്തത് ഈ കേസ് ഒരു കാരണവശ്ചാലും തെളിയാന്‍ പോകുന്നില്ല. ഇതിനെ മറ്റൊരു 'സുകുമാരക്കുറുപ്പ്' കേസാക്കാന്‍ അത്രമാത്രം ഇടപെടലുകളാണ് ഉന്നതതലത്തില്‍ നിന്നുണ്ടാകുന്നത്.

സംഭവത്തില്‍ രണ്ടു ബൈക്കുകള്‍ക്കാണ് പങ്കുള്ളത് എന്നാണ് സംശയിക്കപ്പെടുത്. അതില്‍ ഒരു ബൈക്കുകാരനാണ് ബോംബ് എറിഞ്ഞത്. ബോംബ് ആക്രമണം നടത്തുന്നതിന് മുമ്പ് ആദ്യം ഒരു ബൈക്ക് എത്തുന്നു. എന്നിട്ട് അവിടെ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അങ്ങനെ സാഹചര്യം നിരീക്ഷിച്ച ശേഷം അവിടെ നിന്ന് തിരിച്ചു പോകുന്നു. അതിന് ശേഷം വീണ്ടും ഈ ബൈക്ക് എകെജി സെന്ററിന് മുമ്പിലൂടെ പോകുന്നു. അവിടങ്ങളില്‍ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തുകയായിരിക്കും ഒരുപക്ഷേ ആ യാത്രയുടെ ലക്ഷ്യം എന്തായാലും അതിന്‌ശേഷമാണ് ഈ ബോംബേറ് ഉണ്ടാകുന്നത്. രണ്ടു ബൈക്കുകളുടെ സാനിധ്യം അവിടെ ഉണ്ടായിട്ടും ഈ ബോംബ് എറിഞ്ഞ ആളിന് പിറകെ മാത്രമാണ് പൊലീസ് ഇതുവരെയും പോയിട്ടുള്ളത്. എന്തുകൊണ്ട് ദുരൂഹ സാഹചര്യത്തില്‍ അവിടെ കണ്ട ആളിന്റെ പുറകേ അന്വേഷണം പോകാത്തത് അത് സംശയകരമാണ്. ഇയാള്‍ എത്തിയത് ഒരു ടിവി എസ് കമ്പനി ഇറക്കിയ മോഡല്‍ സ്‌കൂട്ടറിലാണ്. തിരുവനന്തപുരത്ത് ആയിരത്തില്‍ താഴെ പേര്‍ക്കു മാത്രമേ ഈ ബൈക്ക് ഉണ്ടാകാനും സാധ്യതയുള്ളൂ. എന്നിട്ടും ഈ വഴിക്കൊന്നും പൊലീസിന് അന്വേഷണം നീക്കാത്തത് പൊലീസിന്റെ അനാസ്ഥയായി മാത്രം കാണാന്‍ കഴിയില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ സംശയിക്കേണ്ടതുണ്ട്. ഇനി പൊലീസും പാര്‍ട്ടി നേതൃത്വവും ഈ വഴിയ്ക്ക് അന്വേഷണം തിരിച്ചു വിടാത്തതിന് കാരണം ആദ്യം സിസിടിവിയില്‍ കാണുന്ന വ്യക്തിക്ക് പാര്‍ട്ടിയുമായുള്ള സൗഹൃദമാണെന്നുള്ളതാണ് വസ്തുത.

സംഭവത്തിന്റെ സത്യാവസ്ഥ വിളിച്ചോതുന്ന ചില നിര്‍ണ്ണായക ദൃശ്യങ്ങള്‍ ഇപ്പോള്‍ പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പൊലീസ് തന്നെ പുറത്തുവിട്ടിട്ടുള്ള വീഡിയോയാണ്. പക്ഷേ രണ്ടാമനെ കുറിച്ചുള്ള അന്വേഷണം പൊലീസ് മുന്നോട്ട് കൊണ്ടുപൊകാത്ത സാഹചര്യത്തില്‍ ഈ ദൃശ്യങ്ങള്‍ വളരെ പ്രസക്തമാകുകയാണ്. എകെജി സെന്ററിലെ വീഡിയോ പരിശോധിക്കുമ്പോള്‍ പൊലീസുകാര്‍ തന്നെ എടുത്ത വീഡിയോ ആണിത്. ഇതിലുള്ള രണ്ടു പേരെ കുറിച്ചും അവരുടെ ബോംബ് എറിയുന്നതിലെ ബന്ധത്തെ കുറിച്ചുമെല്ലാം ആദ്യം വിശദമായി പൊലീസുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ടിവിഎസിന്റെ സ്‌കൂട്ടറാണെന്ന കാര്യം പൊലീസ് തന്നെ വിശദീകരിക്കുന്നുമുണ്ട്. പക്ഷേ പൊലീസുകാര്‍ കണ്ടെത്തിയ ആ നിര്‍ണായകമായ കണ്ടെത്തലിന്മേല്‍ പിന്നീടൊരു വിശദമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് വിവരം. രണ്ടു പേര്‍ സംഭവത്തില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ പൊലീസ് പിന്നീട് അതൊരു തട്ടുകടക്കാരനായിരുന്ന വിശദീകരണമാണ് നല്‍കിയത്. എന്നാല്‍ ദൃശ്യത്തിലുള്ള ആളിന്റെ ഫോണ്‍ റിക്കോര്‍ഡ് പരിശോധിച്ച പൊലീസ് ആകെ അവതാളത്തിലായി. ഫോണ്‍ ബന്ധങ്ങള്‍ എത്തുന്നത് സിപിഎം നേതൃത്വത്തിലേയ്ക്ക് തന്നെയാണെന്നുള്ളതാണ് അവരെ ഞെട്ടിച്ച വസ്തുത. ഈ തട്ടുകടക്കാരനെ പൊലീസ് കണ്ടെത്തും മുമ്പ് തന്നെ ആ ആളിന്റെ ഫോണിലേക്ക് ഒരു കോള്‍ പോയിരുന്നു. ആ കോളാണ് പാര്‍ട്ടിയെ സംശയ നിഴയില്‍ നിര്‍ത്തുന്നത്. വളരെ സംശയകരമായ സാഹചര്യത്തിലാണ് ആ കോള്‍ പോയിരിക്കുന്നത്. അതാത് അന്ന് രാവിലെ അഞ്ചു മണിക്കാണ് ആ കോള്‍ പോയിരിക്കുന്നത്. സെക്കന്റുകള്‍ മാത്രമാണ് ആ ഫോണ്‍ സംഭാഷണം ഉണ്ടായത്. ഈ ഫോണ്‍ സംഭാഷണം കണ്ടെത്തിയതോടെ ആ വഴിക്ക് അന്വേഷണം വേണ്ടെന്ന് ഉന്നതതലത്തില്‍ നിന്ന് നിര്‍ദ്ദേശവും വന്നു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ എന്തുകൊണ്ട് ഈ അന്വേഷണം രണ്ടാമനിലേയ്ക്ക് നീണ്ടില്ല. വളരെ പ്രസക്തമാണ് ഈ ചോദ്യം.

ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുന്നുകുഴിയിലെ മുന്‍ കൗണ്‍സിലറും സിപിഎം ജനറല്‍ ആശുപത്രി ലോക്കല്‍ സെക്രട്ടറിയുമായി ഐപി ബിനുവാണ് ഇയാളെ വിളിച്ചിട്ടുള്ളതെന്നാണ്. ബിജെപി ഓഫീസ് ആക്രമണക്കേസിലെ പ്രതിയാണ് ബിനു എന്നുള്ളത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. എകെജി സെന്റര്‍ ആക്രമിച്ച അന്നായിരുന്നു ബിജെപി ഓഫീസ് ആക്രമണ കേസില്‍ നിര്‍ണ്ണായക വിധി കോടതിയില്‍ നിന്നുണ്ടായത്. ഐപി ബിനുവിനെ വിചാരണയ്ക്ക് മുമ്പ് കുറ്റവിമുക്തനാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യമാണ് കോടതി തള്ളിയത്. എകെജി സെന്റര്‍ ആക്രമിച്ചിട്ടും തൊട്ടടുത്ത് താമസിക്കുന്ന ഐപി ബിനു ഏറെ വൈകിയാണ് സ്ഥലത്ത് എത്തിയത്. പ്രതിഷേധങ്ങളുടെ മുന്നില്‍ നിന്നതുമില്ല. ഇതെല്ലാം സംശയത്തിന് ഇടനല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോള്‍ മറുനാടന്‍ പുറത്തു വിടുന്ന വീഡിയോയിലുള്ള ആളുമായി ഐപി ബിനുവിനുള്ള ബന്ധം ചര്‍ച്ചയാകുന്നതും.

വീഡിയോയിലുള്ള രണ്ടാമനുമായി അടുത്ത സൗഹൃദം ഐപി ബിനുവിനുണ്ടെന്ന് വ്യക്തമായതായി പൊലീസിലെ ഉന്നതരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയും സുകുമാരക്കുറുപ്പിനെ പോലെ അപ്രത്യക്ഷനായി തന്നെ തുടരാനാണ് സാധ്യത. ഈ കേസില്‍ സിപിഎമ്മിനും നിലവില്‍ താല്‍പ്പര്യമില്ല. എകെജി സെന്റര്‍ ആക്രമണത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് അറിവോ പങ്കാളിത്തമോ ഇല്ലെന്നതും വസ്തുതയാണ്. അതിന് അപ്പുറത്ത് പ്രാദേശിക തലത്തിലെ സിപിഎം അനുഭാവമുള്ളവര്‍ ഈ കേസില്‍ ഉള്‍പ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. രണ്ടാമത്തെ ആളിനെ പിടിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ബോംബ് എറിഞ്ഞ ആളിനേയും കണ്ടെത്താനാകുമായിരുന്നു. ഇതിന് കഴിയാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends