Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിണറായിയെ സഭയില്‍ വലിച്ചു കീറി കെകെ രമ വിഷം ശര്‍ദ്ദിച്ച് എംഎം മണി വിധവയെന്ന് വിളിച്ച് അധിക്ഷേപം തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

14 JULY 2022 08:32 PM IST
മലയാളി വാര്‍ത്ത

ഇതിനു മുമ്പ് പല തവണ വിഷം തുപ്പിയിട്ടുള്ളൊരു നേതാവാണ് എംഎം മണി. വായില്‍ തോനുന്നതെല്ലാം വിളിച്ചു പറയും. എന്നിട്ടും ആത്മാര്‍ത്ഥമായ ഒരു ക്ഷമാപണം പോലും നടത്താത്തൊരു വ്യക്തിയാണദേഹം. രാഷ്ട്രീയത്തില്‍ വാഗ്വാദങ്ങളും വാദഗതികളുമൊക്കെയാകാം. പക്ഷേ എതിര്‍ പക്ഷത്തെ അപമാനിക്കുന്ന തരത്തിലെന്തെങ്കിലും വീണു പോയാല്‍ അത് അവര്‍ക്ക് വേദനിച്ചാല്‍ മാപ്പു പറയേണ്ടത് രാഷ്ട്രീയ മര്യാദയാണ്. പക്ഷേ എംഎം മണി അത് ചെയ്തിട്ടില്ല.

ഇന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. പിണറായി സര്‍ക്കാരിനെതിരെ പറയാന്‍ ഈ മഹതി ആരാണ്. അവര്‍ വിധവയായി പോയി. അത് അവരുടെ വിധിയാണ് ഞങ്ങളാരും ഉത്തരവാദികളല്ലെന്നും എംഎം മണി അധിക്ഷേപിച്ചു. ഈ അപമാനകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മണി അതിന് തയാറായില്ല. തുടര്‍ന്ന് നിയമസഭയില്‍ ഇരുപക്ഷവും വാക്കേറ്റം നടത്തി. എന്നാല്‍, പ്രസ്താവന പിന്‍വലിക്കാന്‍ മണി തയാറായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനേയും അഭ്യന്തര മന്ത്രിയേയും അതിരൂക്ഷമായി വിമര്‍ശിച്ചതിന് മറുപടിയെന്നോണമായിരുന്നു എംഎം മണിയുടെ വ്യക്തിപരമായ അധിക്ഷേപം. നിയമസഭയിലെ ചര്‍ച്ചയില്‍ ആഭ്യന്തര വകുപ്പിനെ അതി നിശതമായാണ് രമ വിമര്‍ശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വ സന്നാഹവുമായി നടക്കുന്ന മുഖ്യമന്ത്രിയെ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയെന്നാണ് രമ പറഞ്ഞത്. ഇതോടെ നിയമസഭ കലുഷിതമായി. എംഎം മണിയുടെ പ്രസംഗം പരിശോധിക്കാമെന്ന് സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു.

എംഎം മണിയുടെ അധിക്ഷേപത്തിനെതിരെ ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്. എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു.

പത്ത് മിനിറ്റിന് ശേഷം സ്പീക്കര്‍ സഭ നടപടികള്‍ പുനരാരംഭിച്ചു. എന്നാല്‍ പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ എം എം മണിക്ക് പറയാനുള്ളത് തുടര്‍ന്ന് പറയട്ടെയെന്നാണ് സ്പീക്കര്‍ സ്വീകരിച്ച നിലപാട്. എം എം മണി പ്രസംഗിക്കാന്‍ വീണ്ടും എഴുന്നേറ്റു. പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഡയസിന് മുന്നിലാണ് പ്രതിപക്ഷം ഇപ്പോഴുള്ളത്.


പാര്‍ട്ടിക്കാരാല്‍ വന്ധ്യംകരിക്കപ്പെടുന്ന സംവിധാനമായി പൊലീസുകാര്‍ മാറിയെന്നാണ് കെ.കെ.രമ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്. ആഭ്യന്തരവകുപ്പ് ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാര്‍ക്കൊപ്പം കുതിക്കുകയും ചെയ്യുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരികിലേക്കു ബോംബെറിഞ്ഞിട്ടും ആരെയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനു പാതയൊരുക്കാന്‍ സമയം ചെലവഴിക്കുകയാണു പൊലീസുകാര്‍. പൊതുജനങ്ങളെ ബന്ദികളാക്കി ചീറിപായുന്ന മുഖ്യമന്ത്രി, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കെ.കെ. രമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends